കാർഷിക വായ്പ കൂടുതൽ ദക്ഷിണേന്ത്യയ്ക്ക്

2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും അധികം കാർഷിക വായ്പ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ കാർഷിക വായ്പ (അഗ്രികൾച്ചർ ക്രെഡിറ്റ്) ലഭിച്ച സംസ്ഥാനങ്ങൾ ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്നാട്, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പറയുന്നു. ആകെ 21 ട്രില്യൺ രൂപ ചെലവഴിച്ചതിൽ 48% ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്ത വിളവെടുപ്പിന്റെ 17% ആണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്നത്.


രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാച്ചൽ പ്രദേശ് തുടങ്ങിയ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് 17% കാർഷിക വായ്പയും ലഭിച്ചു. 3.38 ട്രില്യൺ രൂപ കാർഷിക, അനുബന്ധ മേഖലയ്ക്ക് ലഭിച്ചു. രാജ്യത്തെ മൊത്ത വിളവെടുപ്പിന്റെ 20% ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.

ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ആകെ 8% കാർഷിക വായ്പയാണ് ലഭിച്ചത്. 1.73 ട്രില്യൺ രൂപയാണ് ഈ സംസ്ഥാനങ്ങൾക്ക് ലഭിച്ചത്. 8 വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾക്ക് 13,406 കോടി രൂപയുടെ കാർഷിക വായ്പകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലഭിച്ചു.

ഗ്രാമീണ മേഖലകളിൽ ധനകാര്യ സ്ഥാപനങ്ങൾ കുറവായതും സാമ്പത്തിക സാക്ഷരത കുറഞ്ഞതുമാണ് പല സംസ്ഥാനങ്ങൾക്കും കാർഷിക വായ്പയുടെ ഗുണം കൃത്യമായി ലഭിക്കാതെ പോയതെന്ന് കാർഷിക മന്ത്രാലയം പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ ആദ്യ മൂന്ന് പാദങ്ങളിൽ 16.37 ട്രില്യൺ രൂപയുടെ കാർഷിക വായ്പ നൽകിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 72% വായ്പകളും വിതരണം ചെയ്തത് ബാങ്കുകൾ വഴിയാണ്. റൂറൽ ബാങ്കുകൾ വഴി 15%, കോഓപ്പറേറ്റീവ് ബാങ്കുകൾ വഴി 13% വായ്പയും വിതരണം ചെയ്തു.

The Union agriculture ministry’s data for 2022-23 reveals a persistent gap in agricultural credit flows across different regions. Last fiscal year, agricultural credit to five southern states – Andhra Pradesh, Telangana, Karnataka, Tamil Nadu, and Kerala – amounted to 48% of the total disbursement of Rs 21 trillion, despite the region accounting for only 17% of the country’s gross cropped area.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version