തിരുവനന്തപുരത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാൻ അവസരമൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. എക്സ്പോഷർ വിസിറ്റിന്റെ ഭാഗമായാണ് അഡ്‌വാൻസ്ഡ് വൈറളോജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിനുള്ള അവസരമൊരുക്കുന്നത്. ഗവേഷകർക്കും ആർ ആൻഡ് ഡി സ്റ്റാർട്ടപ്പുകൾക്കും മാത്രമാണ് സന്ദർശനത്തിന് അവസരം.

വൈറോളജിയുമായി ബന്ധപ്പെട്ട മേഖലയിലാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം നടക്കുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇൻക്യുബേഷൻ കേന്ദ്രമായ ഇന്നൊവേഷൻ ആൻഡ് ട്രാൻസിലേഷൻ ഫെസിലിറ്റേഷൻ സെന്റർ ബയോടെക്നോളജിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും പിന്തുണ നൽകുന്നുണ്ട്. ജനുവരി 30 വരെയാണ് സന്ദർശനത്തിനുള്ള അവസരം. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.

കേരളത്തിലെ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഇത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ 25 ഏക്കറിലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചിരിക്കുന്നത്. കേരള ശാസ്ത്ര പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. കോവിഡ് കാലത്ത് നിർണായകമായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം. ജെൽ ഡോക്യുമെന്റേഷൻ സംവിധാനം, ബയോ സേഫ്റ്റി ലെവൽ കാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, നാനോ ഫോട്ടോ മീറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്.

Kerala Startup Mission provides an opportunity to visit the Institute of Virology in Thiruvananthapuram. Only researchers and R&D startups are allowed to visit. The Innovation and Translation Facilitation Center, an Incubation Center of the Virology Institute, supports Biotechnology-related start-ups and companies. The opportunity to visit lasts till January 30. The registration fee is Rs.250.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version