സംസ്ഥാനത്ത് 26,400 കോടി രൂപയുടെ ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ നിർദേശം മുന്നോട്ടുവെച്ച് ഡീകാർബനൈസേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ റീന്യൂ (ReNew). സംസ്ഥാനത്ത് വർഷം 220 കിലോ ടൺ ഹരിത ഹൈഡ്രജൻ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസ് ഡിലേഴ്സ് ഓട്ടോമാറ്റേഡ് ക്വട്ടേഷനി‍ൽ (Nasdaq) ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ് റീന്യൂ.


സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ വർഷം 1,100 കിലോ ടൺ ഹരിത അമോണിയ നിർമിക്കാൻ ഉപയോഗപ്പെടുത്തും.
2 ജിഗാവാട്ട് ശേഷിയുള്ള ഇലക്ട്രോലൈസർ ഉപയോഗിച്ചായിരിക്കും ഹരിത ഹൈഡ്രജന്റെ നിർമാണം.
കയറ്റുമതി കൂടി മുന്നിൽ കണ്ട് വിഴിഞ്ഞം തുറമുഖത്തിന് സമീപമാണ് ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ റീന്യൂ ലക്ഷ്യംവെക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.

ആദ്യഘട്ടത്തിൽ 100 കിലോടൺ വാർഷിക ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്. രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും 500 കിലോടൺ വാർഷിക ഉത്പാദനവും പ്രതീക്ഷിക്കാം.

മൂന്ന് മുതൽ മൂന്നര വർഷം കൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.
പ്രൊജക്ട് നടപ്പാക്കണമെങ്കിൽ ദിവസം 50 മില്യൺ ലിറ്റർ വെള്ളമാണ് വേണ്ടി വരിക. നിർമാണ ഘട്ടത്തിൽ 18,000 പേർക്കും യൂണിറ്റ് പ്രവർത്തനം തുടങ്ങി കഴിഞ്ഞാൽ 4,000-5,000 വരെ പേർക്കും ജോലി ലഭിക്കുമെന്നാണ് റീന്യൂ പറയുന്നത്.
സീയുസ് കനാൽ ഇക്കണോമിക് സോണിൽ 8 ബില്യൺ ഡോളറിന്റെ ഹൈഡ്രജൻ പ്ലാന്റ് പണിയുന്നതിന് ഈജിപ്ത് സർക്കാരുമായും റീന്യു കരാറിലേർപ്പെട്ടിരുന്നു.

ReNew, a company listed on the National Association of Securities Dealers Automated Quotation (Nasdaq), working in the decarbonisation sector, has proposed to implement a Rs 26,400 crore Green Hydrogen project in the State of Kerala. The company plans to produce 220 kilotons of Green Hydrogen per year in the State. The Green Hydrogen produced in the State will be used to produce 1,100 kilotons of Green Ammonia annually.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version