നിറയെ യാത്രക്കാരുമായി എവറസ്റ്റ് കൊടുമുടിയിൽ 29,029 അടി ഉയരത്തിൽ ഇറങ്ങി കഴിവ് തെളിയിച്ചതാണ് എയർ ബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ.

ഇപ്പോഴിതാ ‘ആത്മനിർഭർ ഭാരത്’ പ്രകാരം ഇന്ത്യയിൽ ഗുജറാത്തിലെ വഡോദരയിലെ നിർമാണ കേന്ദ്രത്തിൽ എയർബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ സംയുക്തമായി നിർമ്മിക്കാനുള്ള കരാറിൽ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പും ഫ്രാൻസിൻ്റെ എയർബസും ഒപ്പുവച്ചു. എയർ ബസ്സിന്റെ ഏറ്റവും മികച്ച ഹെലികോപ്റ്ററാണിത്.  

വൈവിധ്യത്തിനും പ്രകടനത്തിനും പേര് കേട്ടതാണ് സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനുകൾ ഘടിപ്പിച്ച H125 എയർബസ്. ചൂടിലും, തണുപ്പിലും പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവയ്ക്ക് പർവത നിരകളിൽ ഹൈ ആൾട്ടിട്യൂഡിൽ ചെന്നെത്താനാകും എന്നതാണ് സവിശേഷത. എയർ ആംബുലൻസ്, രക്ഷാ ദൗത്യങ്ങൾ, മിലിറ്ററി ഓപ്പറേഷനുകൾ, യാത്രാ ആവശ്യങ്ങൾ എന്നിവക്ക് അനുയോജ്യമാണ് എയർ ബസ് H 125 .



ഇന്ത്യയുടെ ടാറ്റയും ഫ്രാൻസിൻ്റെ എയർബസും ചേർന്ന് H 125 ഹെലികോപ്റ്ററുകൾ നിർമ്മിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തദ്ദേശീയമായി H125 ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നതിനായി ടാറ്റയും എയർബസും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തം തികച്ചും നിർണായകമാണ്.

 ഗുജറാത്തിൽ  സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിൻ്റെ നിർമ്മാണത്തിൽ ഇതിനകം ഒരുമിച്ച് പ്രവർത്തിക്കുന്ന ടാറ്റയും എയർബസും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയാണ്  H 125 ഹെലികോപ്റ്ററുകൾ നിർമ്മിക്കുന്നത്.

ടാറ്റ ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) ആണ് എയർബസ് ഹെലികോപ്റ്ററുകളുമായി സഹകരിച്ച് ഈ സൗകര്യം ഒരുക്കുന്നതിന് നേതൃത്വം നൽകുന്നത്.

ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് ഈ സംരംഭത്തിൻ്റെ പ്രഖ്യാപനം.

മാക്രോണിൻ്റെ സന്ദർശന വേളയിൽ, ഫ്രഞ്ച് എഞ്ചിൻ നിർമ്മാതാക്കളായ സഫ്രാൻ ഇന്ത്യയിൽ യുദ്ധ വിമാന എഞ്ചിനുകളുടെ നിർമ്മാണത്തിൽ പങ്കാളിയാകുന്നതിനുള്ളതുൾപ്പെടെ പ്രതിരോധ മേഖലയിലെ സാധ്യതകളെക്കുറിച്ചും ചർച്ചകൾ നടന്നു. സഫ്രാൻ്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഡിസൈൻ, വികസനം, സർട്ടിഫിക്കേഷൻ, ഉൽപ്പാദനം എന്നിവയിൽ സാങ്കേതികവിദ്യയുടെ 100 ശതമാനം കൈമാറ്റം ഉൾപ്പെടുന്നു.



നിലവിൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരാണ് ഫ്രാൻസ്.

India’s Tata Group and France’s Airbus have signed an agreement to jointly manufacture Airbus H 125 civilian helicopters at a manufacturing facility in Vadodara, Gujarat, India under ‘Atmanirbhar Bharat’. Airbus H 125 is the best helicopter of Airbus. Airbus H 125 civilian helicopters have proven their capability by landing at 29,029 feet on Mount Everest with full passengers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version