മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പ് ന്യൂറാലിങ്ക് (Neuralink Corp.). ദൗത്യം വിജയകരമാണെന്ന് ഇലോൺ മസ്ക് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണെന്നും പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ സംതൃപ്തനാണെന്നും മസ്ക് എക്സിൽ കുറിച്ചു.


ട്രൂമാറ്റിക് മുറിവുകൾ സംഭവിച്ചവർക്ക് വേണ്ടിയാണ് ന്യൂറാലിങ്ക് ബ്രെയിൻ ഇംപ്ലാന്റ് ചെയ്യുന്നത്. ട്രൂമാറ്റിക് മുറിവുകൾ സംഭവിച്ചവർക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറാലിങ്ക് സഹായിക്കും. മനുഷ്യ മസ്തിഷകവും കംപ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016ൽ ഇലോൺ മസ്ക് ന്യൂറാലിങ്ക് സ്ഥാപിക്കുന്നത്. തലച്ചോറിൽ ചിപ്പ് സ്ഥാപിക്കുന്നത് മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുമ്പ് കുരങ്ങുകളിൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരേ യുഎസിൽ ന്യൂറാലിങ്കിനെതിരേ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. മേയിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി നൽകിയതായി ന്യൂറാലിങ്ക് പറഞ്ഞിരുന്നു.


അഞ്ച് നാണയങ്ങൾ നാണയങ്ങൾ ഘടിപ്പിച്ചത് പോലെയുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച ചിപ്പിന്റെ പ്രധാന ഭാഗം. ഇത് ശസ്ത്രക്രിയയിലൂടെ തലച്ചോറിനകത്ത് സ്ഥാപിക്കും. ഈ ചിപ്പാണ് ആളുകളുടെ ചിന്തകളെ കംപ്യൂട്ടറിനെ അറിയിക്കുന്നത്.

പാർക്കിൻസൺസ്, അൽഷിമേഴ്സ് രോഗികൾക്ക് ഇത് ഫലപ്രദമാകുമെന്നാണ് വിശ്വസിക്കുന്നത്. ആളുകൾ ചിന്തിക്കുമ്പോൾ തന്നെ ഫോണോ കംപ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാൾക്ക് പ്രവർത്തിപ്പിക്കാൻ ആകും. ഏതെങ്കിലും തരത്തിലുള്ള അംഗഭംഗം വന്നവരായിരിക്കും ആദ്യം ഇത് ഉപയോഗിക്കുക. ന്യൂറോൺ സ്പൈക് ഡിറ്റക്ഷന് ന്യൂറാലിങ്ക് ഉപയോഗിക്കാൻ സാധിക്കും.

Elon Musk, the entrepreneur behind Neuralink Corp., recently shared a groundbreaking update on the company’s progress in developing brain implants. Musk revealed that the first human patient has successfully received a Neuralink brain implant, marking a significant stride towards the company’s vision of enabling humans to control computers with their minds. In a post on X, Musk conveyed that the patient is in good recovery, and the initial results of the procedure are promising.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version