2024-25 സാമ്പത്തിക വർഷത്തിലേക്ക് 5,142 കോടി രൂപയുടെ ബജറ്റിന് അംഗീകാരം നൽകി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ടിടിഡി ചെയർമാൻ ബി കരുണാകര റെഡ്ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ ബജറ്റിന് അംഗീകാരം നൽകി.
ബജറ്റ് അനുസരിച്ച് ക്ഷേത്രത്തിന് ഏറ്റവും കൂടുതൽ നിക്ഷേപം ലഭിക്കുന്നത് കാണിക്ക വഴിയാണ്. 1,611 കോടി രൂപയാണ് കഴിഞ്ഞ വർഷം കാണിക്ക ലഭിച്ചത്. രസീത് വഴിയുള്ള വരവ് 100 കോടിയോളം കൂടി. രസീതുകൾ വഴിയുള്ള വരവ് ആകെമൊത്തം 1,167 കോടി രൂപ കൂടി. പ്രസാദത്തിൻെറ വിറ്റുവരവും മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. 600 കോടി രൂപയാണ് പ്രസാദത്തിന്റെ വിൽപ്പനയിലൂടെ മാത്രം ക്ഷേത്രത്തിന് വരുമാനം ലഭിച്ചത്. മുൻവർഷമിത് 550 കോടി രൂപയായിരുന്നു.
ക്ഷേത്രത്തിന്റെ ബാങ്ക് ബാലൻസും ഓപ്പണിംഗ് കാഷും 347 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 180 കോടി രൂപയുടെ കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. ദർശനത്തിലൂടെ 338 കോടി രൂപയും സെക്യൂരിറ്റി ഡിപോസിറ്റും മറ്റിനങ്ങൾ വഴിയും 246 കോടി രൂപയും കാപ്പിറ്റൽ രസീപ്ത് വഴി 129 കോടി രൂപയും ക്ഷേത്രത്തിന് ലഭിച്ചു.
ഫണ്ട് വിനിയോഗ ഇനത്തിൽ 1,733 കോടി രൂപയാണ് ശമ്പളത്തിന് മാത്രമായി നീക്കിവെച്ചത്. 751 കോടി രൂപ സാധനങ്ങൾ വാങ്ങാനും നീക്കിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 350 കോടി രൂപയും 190 കോടി രൂപ മറ്റു പ്രവർത്തനങ്ങൾക്കും നീക്കിവെച്ചു. ആന്ധ്രാപ്രദേശ് സർക്കാരിന് 50 കോടി രൂപയും ടിടിഡി വകയിരുത്തി.
In a recent board meeting chaired by TTD chairman B Karunakara Reddy, the Trust Board of Tirumala Tirupati Devasthanams has greenlit a budget estimate of Rs 5,142 crore for the fiscal year 2024-25. This modest increase from the previous year’s budget of Rs 5,123 crore reflects the ongoing commitment to the maintenance and enhancement of the revered Sri Venkateswara temple in Tirupati