ഇന്ത്യൻ പ്രധാനമന്ത്രിയോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാലദ്വീപ് പ്രതിപക്ഷ പാർട്ടിയായ ജുമൂരി പാർട്ടി നേതാവ് ഖാസിം ഇബ്രാഹിമാണ് ഇക്കാര്യം പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിച്ചത് മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയെയാണ്. മാലദ്വീപിലെത്തിയ വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണുണ്ടായിരുന്നത്. മാലദ്വീപിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി കണക്കുകൾ പറയുന്നു. 2021, 2022 വർഷങ്ങളിൽ മാലദ്വീപ് വിപണിക്ക് ഊർജമായത് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരായിരുന്നു.

2021ൽ 2.91 ലക്ഷം ഇന്ത്യക്കാരും 2022ൽ 2.41 ലക്ഷം ഇന്ത്യക്കാരും മാലദ്വീപ് സന്ദർശിച്ചു. കഴിഞ്ഞ വർഷം 2 ലക്ഷം ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിച്ചത്. മാലദ്വീപ് മന്ത്രാലയം പുറത്തുവിട്ട കണക്കു അനുസരിച്ച് ജനുവരി 28 വരെ 13,989 ഇന്ത്യക്കാരാണ് മാല സന്ദർശിച്ചത്. ഇതോടെ മാല സന്ദർശിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അഞ്ചാം സ്ഥാനത്തായി ഇന്ത്യ. മാലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. ടൂറിസം വിപണി ഇടിഞ്ഞതോടെയാണ് മാലദ്വീപിൽ സർക്കാരിനെതിരേ പ്രതിഷേധം ഉയർന്നത്.  


ഒരു രാജ്യത്തെ കുറിച്ചും പ്രത്യേകിച്ച് അയൽ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുന്ന തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് ഖാസിം പറഞ്ഞു. നമ്മുടെ രാജ്യത്തോട് നമുക്കൊരു കടപ്പാടുണ്ട്, അത് പരിഗണിക്കപ്പെടണം. മുൻ പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ഇത്തരം കാര്യങ്ങൾ പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് സോലിഹ് ഇന്ത്യ ഔട്ട് കാംപയ്ൻ നിരോധിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവ് അവഗണിക്കാൻ പാടില്ലെന്നും അവഗണിച്ചാൽ രാജ്യത്തിനാണ് നഷ്ടമെന്നും ഖാസിം ഇബ്രാഹിം പറഞ്ഞു. അത് രാജ്യത്തിനാണ് നഷ്ടമുണ്ടാക്കുന്നത്.

മുയിസു ചൈന സന്ദർശിച്ച ശേഷം നടത്തിയ പരാമർശങ്ങൾക്ക് ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ഖാസിം ആവശ്യപ്പെട്ടു.  മുഹമ്മദ് മുയിസിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.  
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കൈയാങ്കളിക്കും നാടകീയരംഗങ്ങൾക്കും ഞായറാഴ്ച പാർലമെന്റ് വേദിയായിരുന്നു.

Amidst a diplomatic dispute between New Delhi and Male, Indians have slipped from being the top tourist group to the fifth position in the Maldives, as per recent official data. The Maldives Ministry of Tourism reports a notable decline in Indian travellers, despite over 2 lakh annual visits in the past three years. The country’s popularity among Indians faces a setback following derogatory comments by Maldivian ministers against Prime Minister Narendra Modi. As of January 28, Maldives received over 1.74 lakh tourists, with only 13,989 being Indians, while Russia, Italy, China, and the UK top the chart. This shift highlights the impact of diplomatic tensions on the Maldives’ tourism landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version