ട്രെയിൻ ടിക്കറ്റിന് നിരക്ക് കൂട്ടുമ്പോൾ ജനങ്ങൾ ഏറ്റവുമധികം പ്രതിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സാധാരണ, ഇടത്തരം യാത്രക്കാരുടെ ആശ്രയമാണ് ഇന്ത്യൻ റെയിൽവേ.

തിരക്കേറുമ്പോൾ ഹ്രസ്വ യാത്രകൾക്ക് ജനറൽ ടിക്കറ്റിൽ തുടങ്ങി തേർഡ് എസി ടിക്കറ്റ് വരെ ഇന്ത്യൻ ജനതക്ക് താങ്ങാനാവുന്ന ഒന്നാണ്. എന്നാൽ അതേ ഇന്ത്യൻ റെയിൽവേയുടെ ഒരു ട്രെയിൻ സർവീസിൽ ടിക്കറ്റ് നിരക്ക് 6,19 ലക്ഷം മുതൽ 20 ലക്ഷം വരെ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചെലവേറിയ, ലോകത്തിലെ തന്നെ ഏറ്റവും ആഢംബരം നിറഞ്ഞ ട്രെയിൻ യാത്രകളിലൊന്ന് നമ്മുടെ രാജ്യത്തുണ്ട്. അതാണ് മഹാരാജ എക്സ്പ്രസ്. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഇടങ്ങളിലൂടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.  

പേരുപോലെ തന്നെ ട്രെയിൻ യാത്രകളിലെ മഹാരാജയാണ് മഹാരാജാ എക്സ്പ്രസ്. ഒരു മഹാരാജാവിന്‍റെ പ്രൗഢിയിലും ആഡംബരത്തിലും എല്ലാ സുഖങ്ങളും ആസ്വദിച്ച് ഒരു യാത്ര ഉറപ്പു തരുന്ന ട്രെയിൻ ആണ് മഹാരാജാ എക്സ്പ്രസ്.

ഭക്ഷണ കാര്യത്തിലും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ട്രെയിൻ സർവീസ് ആണിത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കാഴ്ചകളിലേക്കാണ് ഇതിലെ പാക്കേജുകൾ ഒരുക്കിയിരിക്കുന്നതും.

ആഡംബര നവരത്ന-പ്രെസിഡെൻഷ്യൽ സ്യൂട്ട്

നവരത്ന എന്ന് പേരിട്ടിരിക്കുന്ന പ്രസിഡൻഷ്യൽ സ്യൂട്ടിൽ രണ്ട് കിടപ്പുമുറികളും രണ്ട് ശുചിമുറികളുമുണ്ട്.  പ്രത്യേക കിടപ്പുമുറിയും ലിവിംഗ് ഏരിയയും ഉള്ള തരത്തിലാണ് സ്യൂട്ട്. കോംപ്ലിമെന്ററി മിനി ബാർ, ഗൈഡ്, തുടങ്ങിയവയുമുണ്ട്. ജൂനിയർ സ്യൂട്ടുകളിൽ ഒരു കിടപ്പുമുറിയും അറ്റാച്ച്ഡ് ബാത്ത്റൂമുമുണ്ട്. ഡീലക്സ് ക്യാബിനുകൾ ഈ ട്രെയിനിലെ ഏറ്റവും ചെറിയ മുറികളാണെങ്കിലും അവ ഒരു സ്വകാര്യ കുളിമുറിയോടു കൂടിയാണ് വരുന്നത്

തിര‍ഞ്ഞെടുക്കുന്ന ക്ലാസ് അനുസരിച്ചാണ് ടിക്കറ്റ് നിരക്ക്. ഡീലക്സ് ക്യാബിൻ 20 എണ്ണം, ജൂനിയർ സ്യൂട്ട് 18, സ്യൂട്ട് 4, ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെയാണ് വിഭാഗങ്ങൾ. ഇതിൽ ടിക്കറ്റ് നിരക്ക് ഏറ്റവും കുറവ് ഡീലക്സ് ക്യാബിനും കൂടുതൽ പ്രസിഡൻഷ്യൽ സ്യൂട്ടിനുമാണ്.

മഹാരാജാസ് എക്സ്പ്രസ് നാല് പാക്കേജുകൾ ആണ് അതിഥികൾക്കായുള്ളത്.

1. ഇന്ത്യൻ സ്പ്ലെൻഡർ (ഡെൽഹി-ആഗ്ര-രൺഥംഭോർ-ജയ്പൂർ-ബികനേർ-ജോധ്പൂർ-ഉദയ്പൂർ-ബലാസിനോർ-മുംബൈ)

ആറ് രാത്രിയും ഏഴ് പകലുമുള്ള ഇന്ത്യൻ സ്പ്ലെൻഡർ യാത്രയ്ക്ക് ഡബിൾ റൂമിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 620000 രൂപയും ജൂണിയർ സ്യൂട്ടിൽ 795200 രൂപയും സ്യൂട്ടിൽ 1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1991200 രൂപയുമാണ് നിരക്ക്.

2. ദ ഹെറിറ്റേജ് ഓഫ്ഇന്ത്യ (മുംബൈ-ഉദയ്പൂർ-ജോധ്പൂര്‍-ബികനേർ-ജയ്പൂർ-രൺഥംഭോർ-ഫത്തേപൂർസിക്രി-ആഗ്ര-ഡെൽഹി)

ആറ് രാത്രിയും ഏഴ് പകലുമുള്ള ദ ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജിൽ ഡബിളിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 483240 രൂപയും ജൂണിയർ സ്യൂട്ടിൽ 831200രൂപയും സ്യൂട്ടിൽ 1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1991200 രൂപയുമാണ് നിരക്ക്.

3. ദ ഇന്ത്യൻ പനോരമ (ഡെൽഹി-ജയ്പൂർ-രൺഥംഭോർ-ഫത്തേപൂർ സിക്രി-ആഗ്ര-ഓർച്ച-ഖജുരാഹോ-വാരണാസി-ഡെൽഹി)

ആറ് രാത്രിയും ഏഴ് പകലുമുള്ള ദ ഇന്ത്യൻ പനോരമ പാക്കേജിൽ ഡബിളിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 455800 രൂപയും ജൂണിയർ സ്യൂട്ടിൽ 795200 രൂപയും സ്യൂട്ടിൽ 1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1991200 രൂപയുമാണ് നിരക്ക്.

4.ട്രെഷേഴ്സ് ഓഫ് ഇന്ത്യ (ഡെൽഹി-ആഗ്ര-രൺഥംബോർ-ജയ്പൂർ-ഡെൽഹി).

മൂന്ന് രാത്രിയും നാല് പകലുമുള്ള ട്രെഷേള്സ് ഓഫ് ഇന്ത്യ പാക്കേജിൽ ഡബിളിൽ ഡീലക്സ് ക്യാബിനിൽ ഒരാള്‍ക്ക് 293450 രൂപയും ജൂണിയർ സ്യൂട്ടിൽ 638400 രൂപയും സ്യൂട്ടിൽ 1159200 രൂപയും പ്രസിഡൻഷ്യൽ സ്യൂട്ടില്‍ 1084000 രൂപയുമാണ് നിരക്ക്.
സിംഗിൾ സപ്ലിമെന്‍റിൽ ടിക്കറ്റ് നിരക്ക് വീണ്ടും കുറയും.

മഹാരാജാസ് എക്സ്പ്രസ്- സൗകര്യങ്ങൾ
വ്യക്തിഗത കാലാവസ്ഥാ നിയന്ത്രണ സംവിധാനം. 24 മണിക്കൂറും പാരാമെഡിക്കൽ സേവനങ്ങൾ, സൗജന്യ വൈഫൈ, ഇന്‍റർനെറ്റ്, ടിവി, സിസിടിവി ക്യാമറ, ആവശ്യമെങ്കില്‍ എയർ ആംബുലൻസ് സൗകര്യം, മിനി ബാർ എന്നിവയും ട്രെയിനിലുണ്ട്.

രംഗ് മഹൽ, മയൂർ മഹൽ എന്നിങ്ങനെ 2 ഡൈനിംഗ് കാറുകളിലാണ് മഹാരാജാ ട്രെയിനിൽ ഡൈനിംഗ് ഒരുക്കുക. അതിഥികൾക്ക് രാജാ ക്ലബ്ബിനുള്ളിൽ വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ട്രെഷർ ചെസ്റ്റ് എന്ന പേരിൽ ഒരു സുവനീർ ഷോപ്പും ഉണ്ട്.

The Maharajas Express, an epitome of opulence in the world of luxury train tours, proudly holds the title of the ‘World’s Leading Luxury Train’ for an impressive seven consecutive times at the esteemed World Travel Awards. Surpassing renowned counterparts like the Royal Scotsman in the UK, Orient Express in Europe, and the Blue Train in South Africa, this train sets a new standard in luxury travel

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version