വനിതാ ശാക്തീകരണത്തിന് മുൻ തൂക്കം നൽകി കൊണ്ടാണ് ഇത്തവണത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത്.  പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു.

ഗ്രാമീണ മേഖലയിൽ വനിതകളുടെ ശാക്തീകരണം ഉന്നംവെച്ച് നടപ്പാക്കുന്ന ലഖ്പതി ദീദീ സ്കീം (Lakhpati Didi) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ സർക്കാർ ലക്ഷ്യം വെക്കുന്നു. 2 കോടി സ്ത്രീകൾ ലഖ്പതി സ്കീമിന് അർഹരായി. 3 കോടി സ്ത്രീകളിലേക്ക് സ്കീം വ്യാപിപ്പിക്കുമെന്ന് ഇടക്കാല ബജറ്റിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. 1 കോടി സ്ത്രീകൾക്ക് ഇപ്പോൾ തന്നെ സ്കീമിന് അർഹരായി.

വനിതാ ശാക്തീകരണത്തിലൂടെ ഗ്രാമീണ ഇന്ത്യയെ സാമ്പത്തിക ഉന്നമനത്തിലേക്ക് നയിക്കാൻ സാധിച്ചു. 83 ലക്ഷം സ്വയം സഹായ സംഘങ്ങൾ വഴി രാജ്യത്തെ 9 കോടി സ്ത്രീകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനായി.
ഗ്രാമീണ മേഖലകളിൽ എല്ലാ മാസവും വനിതകൾക്ക് വായ്പ നൽകാൻ സാധിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഇത് ഏറെ സഹായകമായി. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്കീം അവതരിപ്പിച്ചത്. വനിതകൾക്ക് സാങ്കേതിക പരിശീലനവും മറ്റും നൽകി വർഷം 1 ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാൻ പ്രാപ്തമാക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

10 കോടി വനിതകളെ കൂടി സ്വയം സഹായ സംഘങ്ങളുടെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. ഇതിന് പുറമേ വനിതകൾക്ക് സെർവിക്കൽ അർബുദം നേരിടാൻ പ്രതിരോധ കുത്തിവെപ്പും നൽകാനും ലക്ഷ്യം വെക്കുന്നുണ്ട്. 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഗുണം ലഭിക്കും. അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും. ഇതുവഴി ഇവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും.

Finance Minister Nirmala Sitharaman, in her presentation of the Interim Budget 2024, highlighted several women-centric schemes aimed at empowering women economically. A notable announcement was made regarding the expansion of the Lakhpati Didi Scheme, which previously benefited 2 crore women and will now cover 3 crore women. The decision to enhance the initiative stemmed from the positive impact observed in the lives of 1 crore women who have already availed its benefits.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version