Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മിതത്വമുള്ള ബജറ്റ്, പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ?
News Update

മിതത്വമുള്ള ബജറ്റ്, പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെ?

നികുതി നിരക്കിൽ മാറ്റമില്ല,വനിതകളെ ചേർത്തു നിർത്തി, ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ #UnionBudget2024
News DeskBy News Desk1 February 20243 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ആദായ നികുതി പരിധിയിൽ മാറ്റങ്ങളില്ലാതെ, വമ്പൻ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ 10 വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ബജറ്റ് അവതരിപ്പിച്ച നിർമ്മല സീതാരാമൻ ജൂലായിൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. പാവപ്പെട്ടവർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിനുള്ള പദ്ധതികൾ ബജറ്റിൽ അവതരിപ്പിച്ചു. പ്രത്യക്ഷ, പരോക്ഷ നികുതികളിലും, ഇറക്കുമതി തീരുവകളിലും ബജറ്റിൽ മാറ്റമില്ല. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചതായി ധനമന്ത്രി പറഞ്ഞു. ഇടക്കാല ബജറ്റ് 1 മണിക്കൂറാണ് നിർമലാ സീതാരാമൻ അവതരിപ്പിച്ചത്. നിർമലാ സീതാരമാന്റെ ആറാമത്തെ ബജറ്റാണിത്.

മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം കുതിപ്പുണ്ടാക്കി. വനിതാ ശാക്തികരണത്തിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. മുത്തലാഖ് നിരോധിച്ചതും പാർലമെന്റ്, സംസ്ഥാന നിയമസഭകളിൽ 33% വനിതകൾക്ക് സംവരണം നടപ്പാക്കിയതും, അയോധ്യ രാമക്ഷേത്രവും നേട്ടമാക്കി മോദി സർക്കാർ. ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

മോദി സർക്കാരിന്റെ ഭരണത്തിൽ രാജ്യം കുതിച്ചു
സാമ്പത്തിക രംഗത്ത് 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾ
സംരംഭത്തിലും രാജ്യത്ത് മുന്നേറ്റം
അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു
11 ലക്ഷംകോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി വകയിരുത്തി

 ദാരിദ്ര്യ നിർമാജനം സാധ്യമാക്കി

  • 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി, ദാരിദ്ര്യ നിർമാജനം സാധ്യമാക്കി
  • 30 കോടി രൂപയുടെ മുദ്രാ യോജന ലോൺ വനിതാ സംരംഭകർക്ക് നൽകി
  • പിഎം ആവാസ് യോജനയിൽ 70% വീടുകളും ഗ്രാമീണ മേഖലയ്ക്ക് ലഭിച്ചു
  • ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും
  • 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പിടിച്ചു കയറ്റി
  • 75 ലക്ഷം വഴിയോര കച്ചവടക്കാരിലേക്ക് സർക്കാർ സഹായമെത്തി
  • സാമ്പത്തിക വർഷത്തെ ചെലവ് 44.90 ലക്ഷം കോടി രൂപ
  • 2023-24 സാമ്പത്തിക വർഷത്തെ വരുമാനം 27.56 ലക്ഷം കോടി രൂപ

കാർഷിക മേഖലയെ ചേർത്തു നിർത്തി

  • കാർഷിക മേഖലയ്ക്ക് ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കി
  • 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് നൽകി
  • 1361 ഗ്രാമീണ ചന്തകൾ നവീകരിക്കപ്പെട്ടു
  • 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകി

വനിതകൾക്ക് സഹായം

  • സ്വയം സഹായ സംഘങ്ങളിൽ 9 കോടി വനിതകൾക്ക് സഹായം നൽകുന്നത് തുടരും
  • 9 കോടി സ്ത്രീകളുള്ള 83 ലക്ഷം സ്വയം സഹായ സംഘങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
  • സ്ത്രീകൾക്ക് മാത്രമായുള്ള ലോൺ സ്കീം- ലക്പതി  ദീദി, 2 കോടിയിൽ നിന്ന് 3 കോടിയായി വർധിപ്പിച്ചു
  • സെർവിക്കൽ ക്യാൻസർ തടയാനുള്ള കുത്തിവെപ്പിന് സഹായം,9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് ഗുണം ലഭിക്കും

നികുതിയിൽ മാറ്റമില്ല

  • ഒരു രാജ്യം ഒരു മാർക്കറ്റ്, ജിഎസ്ടി സാധ്യമാക്കി
  • നികുതി നിരക്കുകളിൽ മാറ്റമില്ല
  • പ്രത്യക്ഷ-പരോക്ഷ നികുതി നിരക്ക് തുടരും
  • ഇറക്കുമതി തീരുവകളിൽ മാറ്റമില്ല
  • 7 ലക്ഷം വരുമാനം വരെ നികുതി ബാധ്യതയില്ല
  • ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കും
  • ടാക്സ് റിട്ടേണുകൾ 10 ദിവസത്തിനുള്ളിൽ നൽകാം
  • കോർപ്പറേറ്റ് നികുതി 22 ശതമാനമാക്കി

വീടും  വൈദ്യുതിയും

  • പിഎം ആവാസ് യോജന ഗ്രാമീൺ: 3 കോടി വീടുകൾ യാഥാർഥ്യമാകുന്നു
  • പുരപ്പുറ സോളാർ എനർജി: മാസം 300 യൂണിറ്റ് സൗജന്യ വൈദ്യതി നൽകി

കൂടുതൽ ആശുപത്രികൾ

  • നിലവിലെ ആശുപത്രികൾ മെഡിക്കൽ കൊളജുകളായി ഉയർത്തി
  • കൂടുതൽ മെഡിക്കൽ കോളേജുകൾ വരും

മത്സ്യമേഖലയ്ക്ക് ഗുണകരം

  • രാഷ്ട്രീയ ഗോകുൽ മിഷൻ: ഡയറി കർഷകർക്ക് കൂടുതൽ സേവനങ്ങൾ
  • മത്സ്യ മേഖലയിൽ  55 ലക്ഷം തൊഴിൽ തുറക്കും
  • സമുദ്ര ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിച്ചു

അങ്കണവാടി ജീവനക്കാർക്ക് സഹായം

  • അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവരിലേക്ക് ആയുഷ്മാൻ ഭാരത് പദ്ധതി വ്യാപിപ്പിക്കും
  • ഇതുവഴി ഇവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാകും

റെയിൽ-വ്യോമയാന പദ്ധതികൾ

  • പിഎം ഗതി ശക്തിക്ക് കീഴിൽ 3 റെയിൽ കോറിഡോർ പദ്ധതി
  • ഊർജം, ധാതുക്കൾ, സിമൻ്റ് എന്നിവയ്ക്കും, തുറമുഖ കണക്റ്റിവിറ്റിക്കായും, ഉയർന്ന ഗതാഗത സാന്ദ്രത കുറയ്ക്കാനുമായി മൂന്ന് ഇടനാഴികൾ
  • വന്ദേഭാരത് നിലവാരത്തിൽ 40,000 ബോഗികൾ
  • എയർപോർട്ടുകളുടെ എണ്ണം 149 ആയി വർധിച്ചു
  •  പ്രധാനമന്ത്രി ഗതി ശക്തിയുടെ കീഴിൽ നടപ്പാക്കും
  • ലോജിസ്റ്റിക് കാര്യക്ഷമത മെച്ചപ്പെടുത്തും, ചെലവ് കുറയ്ക്കാനും സഹായിക്കും

ഇന്ത്യ നിക്ഷേപക സൗഹൃദ രാജ്യമായി

  • ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി  ഗുണകരം
  • ജി20 സമ്മേളനം 16 ഇടങ്ങളിൽ സംഘടിപ്പിച്ചത് രാജ്യത്തിന്റെ ഖ്യാതി വർധിപ്പിച്ചു

ടൂറിസത്തിന് ഊന്നൽ

  • ടൂറിസം പദ്ധതികൾക്ക് സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ
  • ആത്മീയ ടൂറിസം ബ്രാൻഡ് ചെയ്യും
  • ലക്ഷദ്വീപ് ടൂറിസത്തിന് ഊന്നൽ
  • ദ്വീപിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും

സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസം

  • സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ് മാർച്ച് 31 വരെ നീട്ടി
  • ഇന്ത്യയിലെ ടെക്ക്- യുവാക്കൾക്ക് സുവർണ്ണകാലം
  • ഒരു ലക്ഷം കോടിയുടെ കോർപ്പസ്,  50 വർഷത്തെ പലിശരഹിത വായ്പ
  • പ്രതിരോധ മേഖകൾക്കായി ഡീപ്പ്ടെക് സാധ്യതകൾ
  • സോവറിൻ വെൽത്ത് അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ നടത്തുന്ന സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യങ്ങൾ

ഇ-വാഹന മേഖല  വിപുലമാക്കും

  • ചാർജിംഗ് ഇൻഫ്രാ സജ്ജീകരിക്കും
  • പേയ്‌മെൻ്റ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തി പൊതുഗതാഗതത്തിനായി ഇ-ബസുകൾ

Finance Minister Nirmala Sitharaman today said India’s economy is going through a profound transformation while presenting the Narendra Modi government’s last budget before the Lok Sabha polls due by May.

banner business Channel I Am channeliam India MOST VIEWED Short news startup startups technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഡോ. ആനന്ദിന്റെ വിജയഗാഥ

20 May 2026

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഡോ. ആനന്ദിന്റെ വിജയഗാഥ
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil