സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന എഡ്ടെക് കമ്പനി ബൈജൂസിന്റെ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ഒരു വിഭാഗം നിക്ഷേപകർ. ബൈജു രവീന്ദ്രൻ നയിക്കുന്ന നേതൃത്വത്തിൽ കമ്പനിയുടെ ഭാവി ഭദ്രമായിരിക്കും എന്ന് വിശ്വസിക്കുന്നില്ല എന്ന് നിക്ഷേപകർ പറഞ്ഞു.

ഓഹരി ഉടമകളെ പങ്കെടുപ്പിച്ച് കൊണ്ട് ഇജിഎം (EGM-എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ്) സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിക്ഷേപകർ. ഭരണ നേതൃത്വത്തിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചും സാമ്പത്തിക വിഷയങ്ങളും മറ്റും ചർച്ച ചെയ്യാനുമായി ഇജിഎം വിളിച്ചു ചേർക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പ്രധാനമായും മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ ഫൗണ്ടർമാരെ ബൈജൂസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.

നിലവിൽ ബൈജൂസിന്റെ ഫൗണ്ടറും സിഇഒയുമായ ബൈജു രവീന്ദ്രൻ, ബൈജുവിന്റെ ഭാര്യയും കമ്പനി കോഫൗണ്ടറുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ. മറ്റുള്ളവർ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനിയിൽ നിന്ന് പുറത്തിറങ്ങി. ഇത് മൂന്നാമത്തെ തവണയാണ് നിക്ഷേപകർ ബൈജൂ രവീന്ദ്രനെതിരേ EGM നോട്ടീസ് പുറപ്പിടുവിക്കുന്നത്.
അമേരിക്കയിൽ പാപ്പർ

അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പറ്റാതായതോടെ ബൈജൂസിന്റെ അമേരിക്കൻ വിഭാഗമായ ആൽഫാ ഇൻകിനെ യുഎസിൽ പാപ്പരായി പ്രഖ്യാപിക്കാൻ സാധ്യത. തുടർന്നും ധനസഹായം ലഭിക്കണമെങ്കിൽ ബൈജൂസിന്റെ ആൽഫാ ഇൻകിനോട് പാപ്പരത്തത്തിന് അപേക്ഷിക്കണമെന്ന് വായ്പ നൽകുന്നവർ ആവശ്യപ്പെട്ടിരുന്നു. പാപ്പരത്തത്തിന് നൽകിയ പെറ്റീഷനിൽ 500 മില്യൺ ഡോളറിന്റെ ആസ്തിയും 1 ബില്യൺ ഡോളറിന്റെ ബാധ്യതകളും ആൽഫാ ഇൻകിനുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിലും കമ്പനി പാപ്പരത്തത്തിന് അപേക്ഷിച്ചിരുന്നു.
The U.S. branch of Indian educational technology startup Byju’s, known as Byju’s Alpha, has filed for Chapter 11 bankruptcy protection in a Delaware court, citing liabilities ranging from $1 billion to $10 billion. According to court documents, Byju’s Alpha listed its assets between $500 million and $1 billion, with estimated creditors numbering between 100 and 199.
