സ്ത്രീകൾക്കിടയിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദം അഥവാ ഗർഭാശയമുഖ അർബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ഊർജപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് വാക്സിനേഷൻ നൽകുക.

സ്ത്രീകളിൽ വർധിച്ചു വരുന്ന സെർവിക്കൽ അർബുദത്തിനെ പ്രതിരോധിക്കാൻ യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിൽ എച്ച്പിവി വാക്സിൻ ഉൾപ്പെടുത്തണമെന്ന് നാഷണൽ ടെക്നിക്കൽ അഡ്‌വൈസറി ഗ്രൂപ്പാണ് നിർദേശം മുന്നോട്ടു വെച്ചത്. സെർവിക്കൽ കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിൻ സ്കൂളുകൾ വഴിയാണ് നൽകുന്നത്.

രാജ്യത്ത് സ്ത്രീകൾക്കിടയിൽ ഉണ്ടാകുന്ന അർബുദങ്ങളിൽ രണ്ടാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന്. കണക്കനുസരിച്ച് ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. 2020ൽ അർബുദ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബോകാൻ നടത്തിയ സർവേയിൽ 123,907 പുതിയ സെർവിക്കൽ കാൻസർ രോഗികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സെർവിക്കൽ കാൻസർ മൂലം 77,348 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സെർവിക്കൽ കാൻസറിന്റെ രോഗകാരി ഹ്യൂമൻ പാപ്പിലോമ (എച്ച്പിവി) എന്ന വൈറസിന്റെ വകഭേദങ്ങളാണ്.

വാക്സിനേഷനെ കുറിച്ചും മറ്റും കൃത്യമായ അവബോധമില്ലാത്തതാണ് പ്രധാനമായും ഇത്രയധികം രോഗികൾ ഇന്ത്യയിലുണ്ടാകാൻ കാരണം. പാപ് സ്മിയർ അഥവാ എച്ച്പിവി പരിശോധനയിലൂടെ ഇത് തിരിച്ചറിയാൻ പറ്റും. 9-14 വയസ്സു വരെ പ്രായമുള്ളവരിൽ 2 ഡോസായാണ് വാക്സിൻ നൽകുന്നത്. 15-26 വയസ്സുവരെ പ്രായമുള്ളവർ 3 ഡോസുകളായി വേണം വാക്സിൻ സ്വീകരിക്കാൻ. 27-45 വയസ്സുവരെയുള്ളവരിലും മൂന്ന് ഡോസായാണ് വാക്സിൻ നൽകുന്നത്.
Union Finance Minister Nirmala Sitharaman has stated that vaccination programs to prevent cervical cancer, which is increasing among women, will be boosted. Vaccination is given to girls aged 9 to 14 years. The National Technical Advisory Group has proposed the inclusion of HPV vaccine in the universal immunization program to prevent the increasing incidence of cervical cancer in women. HPV vaccine for cervical cancer prevention is given through schools.
