ട്രെയിനിലിരുന്ന് കാശ്മീരിലെ മഞ്ഞ് ആസ്വദിക്കാം | ASHWINI VAISHNAW

ജമ്മു-കാശ്മീരിലെ ബാരാമുള്ള-ബനിഹാളിലെ മഞ്ഞ് മൂടിയ റെയിൽ ട്രാക്കിൽ കൂടി ഓടുന്ന പാസഞ്ചർ ട്രെയിനിന്റെ വീഡിയോ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.

എക്സിൽ പങ്കുവെച്ച 21 സെക്കൻഡ് വീഡിയോയ്ക്ക് കീഴിൽ നിരവധി ലൈക്കുകളും കമന്റുകളുമാണ് വന്നത്. കാശ്മീർ താഴ്‌വരകളിൽ മഞ്ഞ് വീഴ്ച കാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റെയിൽട്രാക്കിന്റെ ഇരുവശങ്ങളിലും മരങ്ങളിലുമെല്ലാം മഞ്ഞ് കാണാം. ഇതിൽ കൂടിയാണ് പാസഞ്ചർ ട്രെയിൻ കടന്നു പോകുന്നത്. വീഡിയോ ട്രെൻഡിംഗ് ആയതോടെ ഇന്ത്യൻ റെയിൽവേയുടെ ബാരാമുള്ള-ബനിഹാൾ റൂട്ടിനെ കുറിച്ചും ചർച്ചകൾ സജീവമായി.

ബാരാമുള്ള-ബനിഹാൾ റൂട്ട്

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ടുകളിലൊന്നാണ് ജമ്മു-കാശ്മീരിലെ ബാരാമുള്ള-ബനിഹാൾ സെക്ഷൻ. കാശ്മീരിൽ ഹിമാലയ പർവത നിരകളുടെ താഴ്‍‌വരകളിൽ കൂടിയുള്ള ട്രെയിൻ യാത്ര എല്ലാവർക്കും പുത്തൻ അനുഭവമായിരിക്കും.

ബാരാമുള്ളയിൽ കാലാവസ്ഥ കഠിനമാണെങ്കിലും ഇന്ത്യൻ റെയിൽവേ കാര്യക്ഷമമായി ഇവിടെ സർവീസ് നടത്തുന്നുണ്ട്. ബാരാമുള്ള, ബനിഹാളിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ജമ്മു-ബാരാമുള്ള റെയിൽവേ ലിങ്ക് പ്രോജക്ടിന് കീഴിലാണ് ബാരാമുള്ള-ബനിഹാൾ വരുന്നത്. കാശ്മീർ താഴ്‌വരയിലേക്കും ജമ്മു റെയിൽവേ സ്റ്റേഷനിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിൽപാലവും രാജ്യത്തെ ആദ്യത്തെ കേബിൾ സ്റ്റേയിഡ് റെയിൽപാലവും ബാരാമുള്ള-ബനിഹാൾ റൂട്ടിലാണ് നിർമിക്കുന്നത്.

Railways Minister Ashwini Vaishnaw recently took to Twitter to share a captivating video, offering a glimpse of the enchanting beauty along the Baramulla-Banihal section. The footage captures a train gracefully navigating through the snowy landscape, creating a mesmerising spectacle that has captured the hearts of viewers

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version