മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 28.1 ബില്യൺ ‍ഡോളറിന്റെ വർധന. 170.5 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ഇപ്പോഴത്തെ ആകെ ആസ്തി.

ആദ്യമായാണ് സക്കർബർഗിന്റെ ആസ്തി ഇത്രയധികം വർധിക്കുന്നത്. ഇതോടെ ബിൽ ഗെയ്റ്റ്സിനെ മറികടന്ന് ബ്ലൂംബർഗിന്റെ ബില്യണയർ ഇൻഡക്സിൽ നാലാം സ്ഥാനത്തെത്തി.
മെറ്റയുടെ ത്രൈമാസ റിപ്പോർട്ട് പുറത്തുവിട്ടതാണ് സക്കർബർഗിന് നേട്ടമായത്. ന്യൂയോർക്ക് സ്റ്റോക്ക് മാർക്കറ്റ് പ്രവചിച്ചതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ മെറ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ത്രൈമാസ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതോടെ മെറ്റയുടെ ഓഹരി മൂല്യത്തിൽ 20% വർധനവുണ്ടായി.


സക്കർബർഗിന്റെ വരുമാനത്തിൽ വളരെ നാളുകൾക്ക് ശേഷമാണ് ഇത്രയധികം വർധനവുണ്ടാകുന്നത്. 2022ൽ ടെക് സ്റ്റോക്ക് തകർന്നു വീണപ്പോൾ സക്കർബർഗിന്റെ വരുമാനവും ഇടിഞ്ഞിരുന്നു. സക്കർബർഗിന്റെ ആ വർഷത്തെ ആസ്തി 35 ബില്യൺ ഡോളറിലും കുറവായിരുന്നു. 2023ൽ മാത്രമാണ് ഇതിൽ മാറ്റമുണ്ടായത്.


മാർച്ചിൽ തുടങ്ങുന്ന ക്ലാസ് എ,ബി കോമൺ സ്റ്റോക്കിൽ 50% ത്രൈമാസ ക്യാഷ് ഡിവിഡന്റ് മെറ്റ പ്രഖ്യാപിച്ചിരുന്നു. 350 മില്യൺ ഡോളറിന്റെ ഷെയർ സക്കർബർഗിന്റെ പക്കലാണ്. അതിനാൽ തന്നെ ഓരോ ത്രൈമാസ പേയ്മെന്റിലും 170 മില്യൺ ഡോളറാണ് സക്കർബർഗിന്റെ പോക്കറ്റിൽ വീഴുന്നത്.

Following Meta’s quarterly results far exceeding Wall Street’s expectations, the net worth of Facebook’s co-founder soared by $28.1 billion, reaching $170.5 billion, surpassing Bill Gates to claim the fourth spot on the Bloomberg Billionaires Index. This marks a significant rebound for Zuckerberg, whose wealth had plummeted to below $35 billion in late 2022 amidst a tech stock collapse due to inflation and interest rate hikes, only to surge back in 2023.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version