സ്റ്റാർട്ടപ്പുകളെയും വർക്ക് നിയർ ഹോം സംരംഭങ്ങളെയും സഹായിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആഗോള തലത്തിൽ സംരംഭക ആശയങ്ങൾ കൈമുതലായിട്ടുള്ള ആളുകൾക്ക് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ വന്ന് താമസിച്ച് തൊഴിൽ ചെയ്യുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ വർക്ക് പോഡുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷന് 90.5 കോടി നീക്കിവെച്ചു.

ഇതിൽ 20 കോടി കളമശ്ശേരി കിൻഫ്രാ ഹൈടെക്ക് പാർക്കിൽ TIZ ന് വേണ്ടി മാറ്റിവെക്കും. 70.52 കോടി രൂപ യുവജന സംരംഭകത്വ വികസന പരിപാടിക്കും വിനിയോഗിക്കും. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കും. ‌സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപത്തിനുള്ള സാധ്യതകൾ ഭാവിയിൽ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

 രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. 50,000 തൊഴിലവസരങ്ങൾ സ്റ്റാർട്ടപ്പ് മിഷൻ സൃഷ്ടിച്ചിട്ടുണ്ട്. വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടിംഗ് വഴി 5500 കോടി രൂപയാണ് സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സംസ്ഥാനത്തിന് ലഭിച്ചത്. അയ്യായിരത്തിന് മുകളിൽ സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷം ഏറ്റവും മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2022ലെ ബെസ്റ്റ് പെർഫോർമർ പുരസ്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ 3 വർഷവും കേരളത്തിനാണ് ടോപ് പെർഫോർമർ പുരസ്കാരം ലഭിച്ചത്. കാസർഗോഡ്, കൊട്ടാരക്കര, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ 100-150 പേർക്ക് വരെ ഒരുമിച്ചിരുന്ന് തൊഴിലെടുക്കാൻ സാധിക്കുന്ന വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ അഥവാ ലീപ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാൻ 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
ആലപ്പുഴ, മഞ്ചേരി, സുൽത്താൻ ബത്തേരി, ചാലക്കുടി എന്നിവിടങ്ങളിൽ 100-200 പേർ പ്രവർത്തിക്കുന്ന സ്വകാര്യ ഐടി കേന്ദ്രങ്ങളുമുണ്ട്.
കൊട്ടാരക്കരയിൽ അന്താരാഷ്ട്ര കമ്പനിയായ സോഹോ കോർപ്പറേഷന്റെ രണ്ടാമത്തെ റസിഡൻഷ്യൽ ക്യാംപസ് സ്ഥാപിക്കാൻ തീരുമാനമായി.

നടപ്പു സാമ്പത്തിക വർഷത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ കിൻഫ്രയ്ക്ക് നീക്കിവെച്ചത് 324.31 കോടി രൂപയാണ്. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ രണ്ടാംഘട്ട നിർമാണത്തിന് 12.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ പെട്രോകെമിക്കൽ പാർക്ക് ആരംഭിക്കുന്നതിന് കൊച്ചിയിൽ ബിപിസിഎല്ലിനോട് ചേർന്നുള്ള 600 ഏക്കറിൽ സ്ഥലം കണ്ടെത്തി. ഇതിൽ 481 ഏക്കർ കിൻഫ്രയ്ക്ക് രജിസ്റ്റർ ചെയ്ത് നൽകും. ഇതിൽ 170 ഏക്കർ ബിപിസിഎല്ലിന് അനുവദിച്ചിട്ടുണ്ട്. 13 കോടി രൂപയാണ് പെട്രോ കെമിക്കൽ പാർക്കിന്റെ വിവിധ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾക്ക് നീക്കിവെച്ചത്.


കിൻഫ്രയുടെ നേതൃത്വത്തിൽ കൊച്ചി കാക്കനാട് ആധുനിക സൗകര്യങ്ങളോട് സ്ഥാപിക്കുന്ന എക്സിബിഷൻ സെന്ററിന് 12.50 കോടി രൂപ വകയിരുത്തി.
ഇതു കൂടാതെ ടെക്നോ പാർക്കിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി 27.47 കോടി രൂപയും ഇൻഫോ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി 26.47 കോടി രൂപയും ബജറ്റിൽ വകയിരുത്തി. സൈബർ പാർക്കിന് വേണ്ടി 12.80 കോടി രൂപയാണ് വകയിരുത്തിയത്.  

സംസ്ഥാനത്തെ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 30.60 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പാലക്കാട് കെഐഐടിപി, പെരുമ്പാവൂർ, രാമനാട്ടുകര ഇൻഡസ്ട്രിയൽ പാർക്കുകൾ, കെഇപിഐപി എന്നീ പാർക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 17 കോടി രൂപയാണ് വകയിരുത്തിയത്.

ബജറ്റിൽ കയറി എഐയും

കേരളത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി ജൂലൈയിൽ ഐബിഎമ്മുമായി ചേർന്ന് അന്താരാഷ്ട്ര എഐ കോൺക്ലേവ് സംഘടിപ്പിക്കും. ഉന്നത ഗവേഷണ സ്ഥാപനങ്ങളും റോബോട്ടിക്സ് കമ്പനികളുമായി ചേർന്ന് കേരളത്തെ റോബോട്ടിക്സ് ഹബ്ബാക്കി മാറ്റാനുള്ള കർമ പദ്ധതി തയ്യാറാക്കാൻ ഓഗസ്റ്റിൽ റൗണ്ട് ടേബിൾ സംഘടിപ്പിക്കും.


ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ വിനോദ മേഖലയിൽ പുതു സംരംഭകരെ ആകർഷിക്കാൻ നയം ആവിഷ്കരിക്കും. ഈ മേഖലയിൽ സംരംഭകർക്ക് അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കും.
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങൾക്കായി 23.51 കോടി രൂപയും IIITMKയുടെ പ്രവർത്തനങ്ങൾക്ക് 18.85 കോടി രൂപയും വകയിരുത്തി.

Finance Minister K.N. Balagopal announced the Kerala Start-up Mission Work Pods, aiming to support startups and work-from-home initiatives, allocating ₹90.5 crores in the budget. The mission includes creating innovation hubs, developing infrastructure, and promoting investments in various sectors. The government also established a fund of ₹5,500 crores to support 50,000 job opportunities created through the startup mission. Additionally, focus on enhancing digital infrastructure, technological advancements, and supporting diverse sectors demonstrates Kerala’s commitment to fostering innovation and economic growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version