രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ സമ്പദ്ഘടന സൂര്യോദയം സമ്പദ്ഘടനയായി മാറി കൊണ്ടിരിക്കുന്നു.
സംസ്ഥാനത്തിന്റെ ലക്ഷ്യം നവകേരള സൃഷ്ടി
3 വർഷം കൊണ്ട് 3 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യം
ചൈന മാതൃകയിൽ ഡെവലപ്പ്മെൻ്റ് സോണുകൾ കേരളത്തിൽ പരീക്ഷിക്കാം
കേന്ദ്ര അവഗണന തുടർന്നാൽ പ്ലാൻ -ബി ആലോചിക്കേണ്ടി വരും
കേന്ദ്രത്തിൻ്റെ സമീപനത്തിൽ കയ്യും കെട്ടി നോക്കി നിൽക്കില്ല
തകരില്ല,തളരില്ല കേരളം,തകർക്കാനാവില്ല കേരളം
വിഴിഞ്ഞം തുറമുഖം ഭാവി കേരളത്തിൻ്റെ വികസന കവാടം
വിഴിഞ്ഞം തുറമുഖം കയറ്റുമതി സാധ്യത കൂട്ടും
വിഴിഞ്ഞം മെയിൽ തുറക്കും
- 5000 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു
- സ്റ്റാർട്ടപ്പുകളെയും വർക്ക് നിയർ ഹോം സംരംഭങ്ങളെയും സഹായിക്കും
- മൂലധന സബ്സിഡിയും പലിശ സബ്സിഡിയും ഉൾപ്പെടുന്ന പദ്ധതികൾ
പ്രവാസി മലയാളികളെ ഉൾപ്പെടുത്തി സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ
കൊച്ചിൻ ഷിപ്പ്‌യാർഡിന് 500 കോടി രൂപ
ദേശീയ, തീരദേശ, മലയോര പാതകളുടെ നിർമാണം പുരോഗമിക്കുന്നു
തിരുവനന്തപുരം മെട്രോ,കേന്ദ്ര അനുമതി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കെ- റെയിൽ പദ്ധതി നടപ്പാക്കും
കോഴിക്കോട്, തിരുവനന്തപുരം മെട്രോ പദ്ധതിയുമായി മുന്നോട്ട്
ടൂറിസം മേഖല വൻ കുതിപ്പിൽ
വിനോദസഞ്ചാര വിവരസാങ്കേതിക മേഖലകളിലെ പോരായ്മ പരിഹരിക്കും
വിഴിഞ്ഞത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും
പലസ്തീൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായാൽ അത് കേരളത്തെ ബാധിക്കും
കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി
ട്രഷറിയിൽ 3 വർഷത്തിനിടെ 30,000 കോടി രൂപയുടെ വരവ്
2020-21ൽ തനത് നികുതി വരുമാനം 47,661 കോടി
2021-22ൽ തനത് നികുതി വരുമാനം 58,380 കോടി
2022-23ൽ തനത് നികുതി വരുമാനം 71,968 കോടി
നടപ്പുവർഷം തനത് നികുതി വരുമാനം 78000 കോടിയായി വർധിക്കും
3 വർഷത്തിനിടെ 3 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടു വരും
Kerala Budget 2024 live updates