അലങ്കാരത്തിന് 18,000 വജ്രം, 15 കിലോ സ്വർണം, രാംലല്ലയുടെ വിശേഷങ്ങൾ അറിയാം |Ram lalla

ജനുവരി 22നാണ് പുതുതായി പണികഴിച്ച അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നിർവഹിച്ചത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമവിഗ്രഹത്തിന് നിരവധിയുണ്ട് പ്രത്യേകതകൾ. അയോധ്യയിലെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുന്നതിനാൽ വിഗ്രഹത്തിനെ രാം ലല്ല അഥവാ കുഞ്ഞുരാമൻ എന്നാണ് വിളിക്കുന്നത്.  

5 വയസ്സുള്ള കുട്ടിയുടെ രൂപത്തിലുള്ള വിഗ്രഹത്തിന് അലങ്കാരങ്ങൾ നിരവധിയാണ്. അധ്യാത്മ രാമായണം, വാത്മീകി രാമായണം, രാമചരിത മാനസം, ആലവന്തർ സ്തോത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാംലല്ല നിർമിച്ചിരിക്കുന്നത്. സാളഗ്രാമത്തിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്.

രാംലല്ലയെ അലങ്കരിക്കാൻ തിലക്, കിരീടം, വള, വിജയമാല, മോതിരം എന്നിങ്ങനെ 14 തരം ആഭരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 15 കിലോ സ്വർണവും 18,000 ഡയമണ്ടുകളുമാണ് ആഭരണങ്ങൾ നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആഭരണങ്ങൾ നിർമിക്കാൻ മരതകവും ഉപയോഗിച്ചിട്ടുണ്ട്. ലഖ്നൗവിലെ ഹർഷഹയ്മൽ ശ്യാംലാൽ ജ്വല്ലറിയിലെ ശില്പികൾ 12 ദിവസം കൊണ്ടാണ് ആഭരണങ്ങൾ പണിത് തീർത്തത്.

രാംലല്ലയുടെ തിലക് നിർമിച്ചത് 16 ഗ്രാം സ്വർണത്തിലാണ്. മധ്യഭാഗത്ത് 3 കാരറ്റിന്റെ വജ്രവും ഇരുവശങ്ങളിലുമായി 10 കാരറ്റിന്റെ വജ്രവുമാണ് ഉപയോഗിച്ചിരിക്കുന്നത്. 65 ഗ്രാം തൂക്കം വരുന്ന മരതകം പതിപ്പിച്ചാണ് മോതിരം.

Explore the divine craftsmanship behind the jewellery adorned by the 51-inch Ram Lalla idol at the Ayodhya Ram Temple, inspired by sacred texts and crafted with devotion. Learn about the symbolic significance of each piece and the remarkable speed at which artisans completed the ensemble. Witness the enduring spiritual significance of Lord Ram through the intricate beauty of the jewellery.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version