ഉപഭോക്താക്കൾക്ക് യുപിഐ സേവനം തുടർന്നും ലഭിക്കാൻ മൂന്നാംകക്ഷി പേയ്മെന്റ് ആപ്പിലേക്ക് (Third-party payment app) ശ്രദ്ധ കേന്ദ്രീകരിച്ച് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ്.
പേയ്മെന്റ് സർവീസുകൾ നടത്താൻ പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് മാർച്ച് 1 മുതൽ നിയന്ത്രണമുണ്ട്.

അതിനാൽ മറ്റു ലെൻഡർമാർ വഴി യുപിഐ സംയോജിപ്പിച്ച് മൂന്നാം കക്ഷി ആപ്പായി മാറുകയാണ് പേടിഎം. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് യുപിഐ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി വൺ97 കമ്യൂണിക്കേഷൻ ചർച്ച നടത്തിയതായാണ് വിവരം. നിലവിൽ യുപിഐ പേയ്മെന്റുകൾ പേടിഎം വഴി നടത്താൻ സാധിക്കും. അറ്റ് പേടിഎം (@paytm) എന്ന അവസാനിക്കുന്ന വിർച്വൽ പേയ്മെന്റ് അഡ്രസ് (VPA) വഴിയാണ് ഇത് സാധ്യമാകുന്നത്.

എന്നാൽ മാർച്ച് 1 മുതൽ വിപി അഡ്രസ് മറ്റ് പേയ്മെന്റ് ബാങ്കുകളിലേക്ക് മാറുമെന്നാണ് വിവരം. പുതിയ വിപിഎയ്ക്ക് വേണ്ടി പേടിഎം മൂന്നോ അതിൽ കൂടുതലോ ബാങ്കുകളെ സമീപിക്കും. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് എന്നിവരെ സമീപിച്ചതായാണ് വിവരം. 

Learn about One97 Communications Limited’s strategy to transition Paytm’s UPI services to a third-party payment app (TPAP) model following regulatory directives. Understand the implications of this shift for Paytm users and the collaboration with banks. Stay informed about the changes in virtual payment addresses (VPAs) and the broader landscape of UPI services in India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version