ബ്രഡ് ഉണ്ടാക്കുന്നത് ഇങ്ങനെയോ

കേക്കും ബ്രഡും ബിസ്കറ്റും മറ്റും ബേക്ക് ചെയ്യുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ എന്നും ആരാധകരുണ്ട്. മിക്കപ്പോഴും ഇത്തരം വീഡിയോകൾ വൈറലാകുകയും ചെയ്യും. വ്യവസായിക അടിസ്ഥാനത്തിൽ ബ്രഡ് ഉണ്ടാക്കുന്ന ഒരു വീഡിയോ ആണ് ഇത്തവണ വൈറൽ ആയത്. പ്ലാന്റ്ആഷിഷ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് ആളുകൾ ‍‍ഞെട്ടിയെന്ന് മാത്രം.


ബ്രഡ് ഉണ്ടാക്കാൻ മൈദയും യീസ്റ്റും പഞ്ചസാരയും മറ്റും ചേർത്ത് കുഴയ്ക്കുന്നതും മാവ് പാത്രങ്ങളിലാക്കി ബേക്ക് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം. എന്നാൽ ഇവയെല്ലാം വൃത്തിഹീനമായ സാഹചര്യങ്ങളിലാണെന്ന് മാത്രം. ബേക്ക് ചെയ്ത ബ്രഡ് നിലത്ത് വിരിച്ച പായയിൽ ആണ് വെച്ച് തണുപ്പിക്കുന്നത്. പായ ആളുകൾ ചവിട്ടി നടക്കുന്നത് കാണാം. പ്ലാന്റുകളിൽ ഇത്രയും മോശം സാഹചര്യത്തിലാണോ ഭക്ഷ്യോത്പന്നങ്ങൾ നിർമിക്കുന്നത്, വൃത്തിഹീനമായ ചുറ്റുപാടിൽ നിർമിച്ച ബ്രഡ് ആണോ ആളുകൾക്ക് കഴിക്കാൻ കൊടുക്കുന്നത് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് കീഴിൽ. പോസ്റ്റ് ചെയ്ത് അധികം വൈകാതെ വീഡിയോ കണ്ടവരുടെ എണ്ണം റെക്കോർഡിലെത്തി. ഇതിന് മുമ്പ് മീൻ ഉണക്കുന്നതും പപ്പടം ഉണ്ടാക്കുന്നതുമായ വീഡിയോകൾ കണ്ടും ആളുകൾ ആശങ്ക അറിയിച്ചിരുന്നു.

രാജ്യത്തെ ഭക്ഷ്യോത്പന്ന-വിതരണ മേഖലയിൽ ബന്ധപ്പെട്ട അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

വൻകിട കമ്പനികളും ചെറുകിട ഉത്പാദകരും വിതരണക്കാരും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പു വരുത്തണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ പലപ്പോഴും നിർമാണ യൂണിറ്റുകളിൽ ഇത് പാലിക്കപ്പെടാറില്ല. ഇത് പാലിക്കുന്നതിന് കൃത്യമായ നീരിക്ഷണ സംവിധാനം വേണം. 

The realities of food hygiene in India highlighted by a viral Instagram video, underscoring the need for stricter regulations to ensure consumer health and safety in small-scale food production.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version