മൂത്രത്തിൽ നിന്നും വൈദ്യുതി

ഇനി മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിക്കാനും,  മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം. ഗോമൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും എന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്  ഐഐടി പാലക്കാട് സംഘമാണ്.  

ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.പ്രവീണ ഗംഗാധരന്റെ നേതൃത്വത്തില്‍ വി.സംഗീത, ഡോ.പി.എം.ശ്രീജിത്ത്, റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷകസംഘത്തിന്റേതാണ് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് രണ്ടുവര്‍ഷം മുമ്പാണ് സംഘം പരീക്ഷണം ആരംഭിച്ചത്.

ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലീറ്റര്‍ മൂത്രത്തില്‍ നിന്ന് 7 മുതല്‍ 12 വോള്‍ട്ടേജുള്ള  500 മില്ലി വാട്ട് വൈദ്യുതിയും  ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉത്പാദിപ്പിക്കാനാകും എന്നാണ് കണ്ടെത്തല്‍. കണ്ടെത്തലുകള്‍ ‘സയന്‍സ് ഡയറക്ട്’ എന്ന ഓണ്‍ലൈന്‍ ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.  

മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കല്‍ പ്രതിപ്രവര്‍ത്തനവും ഉപയോഗിച്ചു വൈദ്യുതി ഉല്‍പാദിപ്പിക്കുകയും നൈട്രജന്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നീ പോഷക ഘടകങ്ങൾ വേർതിരിച്ചു ജൈവവളം ഉല്‍പാദിപ്പിക്കുകയും ചെയ്തു.

ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി എല്‍ഇഡി ലാംപുകള്‍ തെളിയിക്കുന്നതിനും,  മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.

ഇനി മനുഷ്യമൂത്രം ഉപയോഗിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം.ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണു കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് വിഭാഗം പദ്ധതിക്കു വേണ്ട സഹായധനം നല്‍കും. നിലവില്‍ ടെക്‌നോളജി റെഡിനെസ് ലെവല്‍ 4ല്‍  ഉൾപ്പെടുത്തിയിട്ടുള്ള ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാവുന്ന മികച്ച ടെക്‌നോളജിയായും പരിഗണിച്ചിട്ടുണ്ട്.

Researchers at the Indian Institute of Technology Palakkad (IIT Palakkad) are exploring the potential of generating electricity and biofertilizers from human urine. This innovative project aims to utilize human urine as a sustainable source of energy and nutrients.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version