ഫണ്ട് സമാഹരണത്തിൽ കഴിഞ്ഞ വർഷം 40% വർധനവുണ്ടാക്കി കേരളത്തിലെ സ്റ്റാർട്ടപ്പുകൾ. 2023ലെ സീഡ് ഫണ്ടിംഗ് റൗണ്ടിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സീഡ് ഫണ്ടിംഗിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് 26.2 മില്യൺ ഡോളറിൻെറ നിക്ഷേപം ആകർഷിക്കാൻ സാധിച്ചിട്ടുണ്ട്. 2022ൽ ഇത് 18.7 മില്യൺ ഡോളർ ആയിരുന്നു. അതായത് 1 വർഷം കൊണ്ട് 40% വർധനവാണ് ഫണ്ടിംഗിന്റെ കാര്യത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടാക്കാൻ സാധിച്ചത്. ട്രാക്സൻ ജിയോ ആനുവൽ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്.

കൊച്ചി മുന്നിൽ

നഗരങ്ങൾ അടിസ്ഥാനമാക്കിയാൽ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ചത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ്. കേരളത്തിലെ മുഴുവൻ സ്റ്റാർട്ടപ്പുകളും സമാഹരിച്ച ഫണ്ടിൽ 87% കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾക്കാണ് ലഭിച്ചത്. 29 മില്യൺ ഡോളറാണ് കൊച്ചിയിലെ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. രണ്ടാം സ്ഥാനത്താണ് ആലപ്പുഴയിലെ സ്റ്റാർട്ടപ്പുകളാണ്. 4 മില്യൺ ഡോളറാണ് ആലപ്പുഴയിലെ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചത്. തിരുവനന്തപുരത്തുള്ള സ്റ്റാർട്ടപ്പുകൾക്ക് 7 ലക്ഷം ഡോളറും സമാഹരിച്ചു.
നിക്ഷേപത്തിൽ മുന്നിൽ നിന്നത് അവാന കാപ്പിറ്റൽ അഡ്‌വൈസേഴ്സ് (Avaana Capital Advisors), 9യൂണികോൺസ് (9Unicorns), ഹഡിൽ (Huddle) തുടങ്ങിയ നിക്ഷേപകരാണ്.
കഴിഞ്ഞ വർഷം കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ആകെ സമാഹരിച്ചത് 33.2 മില്യൺ ഡോളറാണ്. ഫണ്ട് സമാഹരണത്തിൽ 2022നെ അപേക്ഷിച്ച് 15% വർധനവാണ് ഉണ്ടായത്. 2022ൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 28.9 മില്യൺ ഡോളറാണ്.
അതേസമയം ആദ്യ സ്റ്റേജ് ഫണ്ടിംഗിൽ 32% ഇടിവ് രേഖപ്പെടുത്തി. 7 മില്യൺ ഡോളറിന്റെ ഡോളറാണ് ആദ്യ സ്റ്റേജ് ഫണ്ടിംഗിൽ ലഭിച്ചത്. 2022ൽ 10.3 മില്യൺ ഡോളറാണ് സമാഹരിച്ചത്.


ഫണ്ടിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഫുഡ്, അഗ്രിടെക് സ്റ്റാർട്ടപ്പുകളാണ്. ഫണ്ട് സമാഹരണത്തിൽ 266% വർധനവുണ്ടാക്കാൻ ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞു. 7.4 മില്യൺ ഡോളറാണ് ഈ മേഖലയിലെ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അതേസമയം റീട്ടെയിൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ 3.9 മില്യൺ ഡോളർ സമാഹരിച്ചു. എഡ്ടെക് മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ ഫണ്ടിംഗ് കുറയുന്നതാണ് ഇത്തവണ കണ്ടത്. കഴിഞ്ഞ വർഷം ആകെ 3.47 മില്യൺ ഡോളറിന്റെ ഫണ്ടിംഗാണ് എഡ്ടെക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സമാഹരിക്കാൻ കഴിഞ്ഞത്.
6 വൻകിട ഏറ്റെടുക്കലുകളും കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കണ്ടു. എഡ്ടെക് സ്റ്റാർട്ടപ്പായ സൈലം ലേണിംഗിനെ 61 മില്യൺ ഡോളറിന് ഫിസിക്സ് വല്ല ഏറ്റെടുത്തതാണ് ഇതിൽ ഏറ്റവും വലുത്.

In the past year, startups in Kerala have seen a remarkable 40% increase in funding. The seed funding round in 2023 witnessed a significant rise, with Kerala-based startups attracting $26.2 million in investments, compared to $18.7 million in 2022. Notable funding was secured by companies such as Avaana Capital Advisors, 9Unicorns, and Huddle.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version