7 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ആൽബവുമായി ആരാധകർക്ക് മുന്നിലേക്ക് പോപ് താരം ഷക്കീര. ലാസ് മുജേരസ് യാ നോ ലോറൻ (വുമൺ ഡോണ്ട് ക്രൈ എനിമോർ-Women Don’t Cry Anymore) എന്ന പേരിട്ടിരിക്കുന്ന ആൽബം മാർച്ച് 22ന് റിലീസ് ചെയ്യും.
ഓരോ പാട്ടും എഴുതുമ്പോൾ താൻ പുനർനിർമിക്കപെടുകയായിരുന്നുവെന്നും പാട്ടു പാടിയപ്പോൾ തന്റെ കണ്ണീര് വജ്രവും ദുർബലതകൾ ശക്തിയായി മാറിയെന്നും ഷക്കീര പറഞ്ഞു. 2010ൽ ഫിഫ ഫുട്ബോൾ വേൾഡ് കപ്പിൽ പാടിയ സാമിനാമിന എന്ന ഒറ്റ പാട്ടിലൂടെ ലോകത്തെ മുഴുവൻ താളം ചവിട്ടിച്ചു ഷക്കീര. 2017ൽ എൽ ഡൊറാഡോ എന്ന ആൽബമാണ് ഷക്കീരയുടേതായി അവസാനം പുറത്ത് വന്നത്.
7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും ഷക്കീരയുടെ ആൽബം പുറത്തിറങ്ങുന്നത്.
16 ട്രാക്കുകളാണ് പുതിയ ആൽബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 8 പുതിയ പാട്ടുകളും 1 റീമിക്സും മുമ്പ് റീലിസ് ചെയ്ത 7 പാട്ടുകളുമാണ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം സോംഗ് ഓഫ് ദ ഇയർ, ബെസ്റ്റ് പോപ് സോംഗ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ മ്യൂസിക് സെഷൻ വോള്യം; 53 എന്ന പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
After a seven-year hiatus, global pop sensation Shakira announces her highly anticipated comeback album, “Las Mujeres Ya No Lloran” (Women Don’t Cry Anymore), set for release on March 22. Discover the transformative journey behind the album and Shakira’s past achievements.