തദ്ദേശ-ആഗോള വിപണിയിൽ കേരള ഉത്പന്നങ്ങൾ ബ്രാൻ‍ഡ് ചെയ്യുന്നതിന് തയ്യാറാക്കിയ ഓൺലൈൻ പോർട്ടലും ലോഗോയും പ്രകാശനം ചെയ്തു. ഉത്പാദകർക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്ന വിധത്തിൽ ഉത്പന്നങ്ങളുടെ നിലവാരവും വിപണിയും ഉറപ്പു വരുത്തി കേരള ബ്രാൻഡ് സൃഷ്ടിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ ഉത്പന്നങ്ങളെ സമർത്ഥമായി ബ്രാൻഡ് ചെയ്യും.  
 കേരള ബ്രാൻഡിന് കീഴിൽ ഗുണനിലവാരം ഉറപ്പു വരുത്തി സർട്ടിഫിക്കേഷൻ നൽകും.

നന്മ എന്ന പ്രമേയത്തിലാണ് കേരള ബ്രാൻഡ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നത്. മെയ്ഡ് ഇൻ കേരള അടയാളത്തോടെയാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. ഉത്പന്നത്തിന്റെ ഗുണനിലവാരം, നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ ആധികാരികത, നിർമാണ രീതി എന്നിവയെല്ലാം ഫീച്ചർ ചെയ്യും. കേരള ബ്രാൻഡിന് കീഴിൽ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ ആഗ്രഹിക്കുന്ന വ്യവസായികൾക്ക്  www.keralabrand.industry.kerala.gov.in എന്ന സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ സംസ്ഥാനം നേരത്തെ തന്നെ ആഗോള തലത്തിൽ ബ്രാൻഡായി മാറിയെന്നും ഇനി കേരള ഉത്പന്നങ്ങളും ആ തലത്തിലേക്ക് വളരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ പ്രധാന ഉത്പന്നങ്ങളും പതുക്കെ ബ്രാൻഡിന് കീഴിൽ കൊണ്ടുവരാനാണ് പദ്ധതി.

Kerala has launched an online portal and logo to brand its products in the national and global market. Ensuring quality and market certainty, the state aims to certify the standards of its products under the Kerala Brand. Education and healthcare sectors are also being targeted for branding, reflecting the state’s commitment to quality and growth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version