ധരിക്കുന്നവർക്ക് മുന്നിൽ സമാന്തര ലോകം സൃഷ്ടിക്കുന്ന ആപ്പിളിന്റെ ഓഗ്മെന്റ് റിയാലിറ്റി ഉപകരണമായ ആപ്പിൾ വിഷൻ പ്രോയ്ക്ക് തിരിച്ചടി. മാർക്കറ്റിലെത്തി രണ്ടാഴ്ച തികയുമ്പോൾ വാങ്ങിയവർ ഭൂരിപക്ഷവും ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കുകയാണ്.

ആപ്പിളിന്റെ കടുത്ത ആരാധകർ പോലും ആപ്പിൾ വിഷൻ പ്രോയുടെ നേർക്ക് കണ്ണടയ്ക്കുകയാണ്. എല്ലായിടത്ത് നിന്നും അനുകൂല പ്രതികരണം ലഭിച്ചിട്ടും വാങ്ങിയവർ ഭൂരിപക്ഷവും തിരിച്ച് ഏൽപ്പിക്കുകയാണ്. 3,500 ഡോളറാണ് ഈ ഫസ്റ്റ് ജനറേഷൻ ഹെഡ്സെറ്റിന്റെ വില. ആപ്പിൾ വിഷൻ പ്രോ തിരിച്ചേൽപ്പിക്കാൻ പല കാരണങ്ങളാണ് ഉപഭോക്താക്കൾ പറയുന്നത്.

തുടക്കത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും ദിവസേനയുള്ള ഉപയോഗത്തിന് ഹെഡ്സെറ്റ് സൗകര്യപ്രദമല്ലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഉപകരണത്തിന്റെ വിലയാണ് മറ്റു ചിലർക്ക് പ്രശ്നമായി പറഞ്ഞത്. എന്നാൽ ആപ്പിൾ വിഷൻ പ്രോയിൽ നിന്ന് ആളുകളെ അകറ്റിയ പ്രധാന പ്രശ്നം അതിന്റെ ഭാരമാണ്.

ഭാരം മൂലം ദീർഘനേരം ആപ്പിൾ വിഷൻ പ്രോ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന് പലരും പരാതി പറഞ്ഞു. ഭാരം കൂടിയതും മറ്റും കാരണം അസ്വസ്ഥതയും തലവേദനയുമുണ്ടാകുന്നതായി ഉപയോഗിക്കുന്നവർ പറയുന്നു. മാത്രമല്ല ജോലി ആവശ്യത്തിനും മറ്റും ഉപയോഗിക്കുന്നതിന് പരിമിതിയുള്ളതായും ആളുകൾ പറഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും ചെറിയ കാഴ്ചയും മറ്റും കണ്ണുകൾക്ക് ആയാസമുണ്ടാക്കുന്നുണ്ട്. 

Why Apple’s much-anticipated Vision Pro headset is facing a wave of returns, despite initial hype. Learn about common grievances, including weight and comfort issues, value proposition concerns, and technical drawbacks, as Apple navigates consumer feedback to refine future iterations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version