സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്ടെക് കമ്പനി ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശ എജ്യുക്കേഷന്റെ വരുമാനം 2,000 കോടി രൂപ കടന്നതായി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനത്തിലാണ് വർധനവുണ്ടായത്. 2022-23 സാമ്പത്തിക വർഷത്തിൽ ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനം 2,325.1 കോടി രൂപയിലെത്തി. കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന് ബൈജൂസ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2022 സാമ്പത്തിക വർഷത്തെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോൾ 63% വർധനവാണ് ഓപ്പറേറ്റിംഗ് വരുമാനത്തിലുണ്ടായത്.
1,421.2 കോടി രൂപയാണ് 2022 സാമ്പത്തിക വർഷത്തെ വരുമാനം. അതേസമയം ബൈജൂസ് പ്രതീക്ഷിച്ചതിനേക്കാൾ ആകാശിന്റെ വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. 2023 സാമ്പത്തിക വർഷം ആകാശിന്റെ ഓപ്പറേറ്റിംഗ് വരുമാനം 3,000 കോടി രൂപയാകുമെന്ന് ബൈജൂസ് പ്രവചിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകാശിന്റെ ലാഭം 330 കോടി രൂപയാണ്. 2022നെ അപേക്ഷിച്ച് ആകാശിന്റെ ലാഭത്തിൽ 300% ആണ് വർധനവ് ഉണ്ടായിട്ടുള്ളത്. 79.5 കോടി രൂപയാണ് 2022ൽ ആകാശിന് ലാഭം ലഭിച്ചത്. ബൈജൂസിന്റെ റിപ്പോർട്ട് അനുസരിച്ച് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയ വകയിലാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. 1,204.5 കോടി രൂപയാണ് ഈ ഇനത്തിൽ ആകാശ് നൽകിയത്.
The financial performance and ownership dynamics of Aakash Education, a prominent player in the Indian edtech sector, including revenue projections, profitability, operational expenses, and recent ownership changes.