ഉപഭോക്താക്കളെ പിടിച്ചു നിർത്താൻ പുതിയ പദ്ധതികൾ ആലോചിച്ച് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്-BSNL). ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാൻ വോഡഫോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗപ്പെടുത്താൻ സർക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ.

ബിഎസ്എൻഎല്ലിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ എയർടെൽ, ജിയോ എന്നിവയിലേക്ക് മാറാൻ തുടങ്ങിയിരുന്നു. നല്ലൊരു ശതമാനം ഉപഭോക്താക്കളാണ് ബിഎസ്എൻഎൽ വിട്ട് സ്വകാര്യ ടെലികോം സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ഈ ഘട്ടത്തിലാണ് സബ്സ്ക്രൈബർമാരുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സർക്കാരിന് മുന്നിൽ ബിഎസ്എൻഎൽ പുതിയ പദ്ധതി അവതരിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ കേന്ദ്രസർക്കാരാണ്. വോഡഫോൺ ഐഡിയയുടെ 33.1% ഓഹരിയാണ് കേന്ദ്രസർക്കാരിന്റെ കൈയിലുള്ളത്. വോഡവോൺ ഐഡിയയുടെ 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സേവനം വ്യാപിപ്പിക്കാൻ സാധിക്കുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.
4ജി സേവനം ലഭ്യമല്ലാത്തതാണ് നിലവിൽ ഉപഭോക്താക്കൾ വിട്ടുപോകാൻ കാരണമെന്നാണ് ബിഎസ്എൻഎൽ കരുതുന്നത്. രാജ്യത്തെ മിക്ക സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും 5ജി സേവനം നൽകി തുടങ്ങുമ്പോൾ 4ജി നെറ്റ്‍വർക്ക് പോലും ശരിയാംവണ്ണം ആളുകളിലേക്ക് എത്തിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നില്ല. വോഡഫോൺ ഐഡിയയുടെ 4ജി ലഭിക്കുകയാണെങ്കിൽ കൂടുതൽ ആളുകൾ ജിയോയയിലേക്കും എയർടെല്ലിലേക്കും മാറുന്നത് തടയാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ പറയും. 

BSNL’s proposal to utilize Vodafone Idea’s 4G network to enhance its services and retain customers amidst competition from private operators. Understand the potential benefits of this collaboration and its impact on the Indian telecom sector.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version