ബഹിരാകാശമേഖലയിൽ ജെൻഡർ വൈവിധ്യം ഉറപ്പാക്കാൻ കല്പനാ ഫെലോഷിപ്പ് പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര എയ്റോസ്പെയ്സ് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പെയ്സ് (Skyroot Aerospace). സ്പെയ്സ് ടെക്നോളജി മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആദ്യത്തെ ഫെലോഷിപ്പ് കൂടിയാണിത്. ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യൻ വംശജയായ ആദ്യ വനിതയായ കല്പന ചൗളയ്ക്ക് ബഹുമാനാർഥമായാണ് ഫെലോഷിപ്പിന് ഈ പേര് നൽകിയിരിക്കുന്നത്.

സ്പെയ്സ് പ്രോജക്ടുകളിൽ ജോലി ചെയ്യാൻ വനിതകൾക്ക് കൂടുതൽ അവസരമൊരുക്കുകയാണ് കല്പനാ ഫെലോഷിപ്പിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്ന് സ്കൈറൂട്ട് കോ ഫൗണ്ടറും സിഇഒയുമായ പവൻ ചന്ദന പറഞ്ഞു.
മാസം സ്റ്റൈപന്റോടെയാണ് ഫെലോഷിപ്പ് പ്രോഗ്രാം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രൊഫഷണലുകൾക്ക് കീഴിൽ എക്സിപിരിമെന്റൽ ലേണിംഗിനും മെന്റർഷിപ്പിനും അവസരമുണ്ട്. സ്കൈറൂട്ടിന്റെ ടെക്നോളജിക്കൽ, ആർട്ട് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ ഫെലോഷിപ്പ് ചെയ്യാം.

ബന്ധപ്പെട്ട മേഖലയിൽ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിദുരം കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഈ വർഷത്തെ ഫെലോഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആദ്യ ബാച്ച് ജൂലൈയിലാണ് ആരംഭിക്കുക.
1 വർഷം നീണ്ടു നിൽക്കുന്ന ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്കൈറൂട്ട് എയ്റോസ്പെയ്സിൽ തൊഴിലവസരവുമുണ്ട്. 

Skyroot Aerospace’s Kalpana Fellowship, India’s first program dedicated to empowering women engineers in space technology, offering mentorship, stipends, and access to cutting-edge infrastructure.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version