ഭാരമുള്ള വസ്തുക്കൾ സ്വയം ഉയർത്തി നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ബോസ്റ്റൺ ഡൈനാമിക്സിൻ്റെ ഹ്യൂമനോയ്ഡ് റോബോട്ട്. മനുഷ്യർ ചെയ്യുന്ന പലകാര്യങ്ങളും ചെയ്ത് ഇതിന് മുമ്പും ഹ്യൂമനോയ്ഡ് റോബോട്ട് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. അറ്റ്ലസ് എന്നാണ് ഈ ഹ്യൂമനോയ്ഡ് റോബോട്ടിന്റെ പേര്.
ഇതിന് മുമ്പ് കോഫി ഉണ്ടാക്കിയും അറ്റ്ലസ് നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു.
ഇത്തവണ റോബോടെക്സ്റ്റികളുടെയും മറ്റും നിർദേശമോ നിയന്ത്രണമോയില്ലാതെ സ്വയമാണ് ഹ്യൂമനോയ്ഡ് റോബോട്ട് പ്രവർത്തിക്കുന്നത്. റോബോട്ടിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകളാണ് ജോലി ചെയ്യാൻ ഹ്യൂമനോയ്ഡ് റോബോട്ടിനെ സഹായിക്കുന്നത്. സ്റ്റോറേജ് ബോക്സിൽ നിന്ന് ഭാരം കൂടിയ ഉപകരണങ്ങൾ എടുത്ത് നിർദിഷ്ട സ്ഥലങ്ങളിൽ അറ്റ്ലസ് എടുത്തുവെക്കുന്നുണ്ട്.
2013ലാണ് ബോസ്റ്റൺ ഡൈനാമിക്സ് അറ്റ്ലസിനെ വികസിപ്പിക്കുന്നത്. അന്ന് മുതൽ നിരവധി മാറ്റങ്ങളാണ് അറ്റ്ലസിൽ വരുത്തിയത്. അറ്റ്ലസ് ഓടുകയും പാർക്കർ കളിക്കുകയും ചാടുകയും ബാക്ക് ഫ്ലിപ് ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ബോസ്റ്റൺ ഡൈനാമിക്സ് പുറത്തുവിട്ടിട്ടുണ്ട്.
പരീക്ഷണങ്ങളിൽ അറ്റ്ലസ് വിജയിച്ചാൽ ഭാവിയിൽ ഫാക്ടറികളിലും അപകടം നിറഞ്ഞ സാഹചര്യങ്ങളിലും ഇത്തരം റോബോട്ടുകളെ വിന്യസിപ്പിക്കാൻ സാധിക്കും.
ബോസ്റ്റൺ ഡൈനാമിക്സ് അറ്റ്ലസ് വികസിപ്പിച്ച് 10 വർഷത്തോളം കഴിഞ്ഞാണ് ടെസ്ല, ഫിഗർ അടക്കമുള്ള കമ്പനികൾ ഹ്യൂമനോയ്ഡ് റോബോട്ടുകൾ വികസിപ്പിച്ചത്.
Explore how Boston Dynamics’ humanoid robot Atlas demonstrates seamless manipulation of automotive struts, showcasing its potential for industrial use. Learn about the evolving landscape of humanoid robotics and their integration into factory environments.