തൃശ്ശൂർ എന്നു കേൾക്കുമ്പോൾ തന്നെ പൂരമാണ് എല്ലാവരുടെയും മനസിലെത്തുക. പൂരം സീസണിൽ മാത്രം തൃശ്ശൂരിലേക്ക് പോകുന്നവരുമുണ്ട്. പൂരത്തിന്റെ പേരിൽ മാത്രമല്ല, ഭക്ഷണത്തിന്റെ കാര്യത്തിലും തൃശ്ശൂർ പേര് കേട്ടതാണ്. ആ പെരുമയ്ക്ക് മാറ്റ് കൂട്ടുകയാണ് ചെമ്പോട്ടിൽ ലെയ്നിലെ ഹോട്ടൽ ഭാരത്.  

രുചിയുടെ മേളപ്പെരുക്കം

ശിങ്കാരി മേളത്തിന്റെ ‘ശ’ ശബ്ദത്തിൽ തുടങ്ങി ഉരുളക്കിഴങ്ങ് മസാലയും കട്ടി സാമ്പാറും ചട്ണികളുമായി പ്ലേറ്റിലെത്തുന്ന രുചിയുടെ മേളപ്പെരുക്കം കാണണമെങ്കിൽ ഹോട്ടൽ ഭാരതിൽ തന്നെ വരണം. ഹോട്ടൽ ഭാരതിൽ ഭക്ഷണം കഴിക്കാൻ കയറിയാൽ മെനു കാർഡിൽ ധാരാളം വൈവിധ്യമാർന്ന വിഭവങ്ങൾ കണ്ടില്ലെന്ന് വരാം. എന്നാൽ വിളമ്പുന്നതെല്ലാം കൈപ്പുണ്യം നിറഞ്ഞതാണ്. അതിന് കാരണം, പാലക്കാടിലെ 33 ഏക്കർ ഫാമിൽ നിന്നാണ് ഹോട്ടൽ ഭാരതിന്റെ കലവറയിലേക്ക് പച്ചക്കറികൾ എത്തുന്നത് എന്നതാണ്. ഫാമിൽ നിന്ന് നേരിട്ടെത്തുന്ന പച്ചക്കറികളും മറ്റും ഹോട്ടൽ ഭാരതിന്റെ വിഭവങ്ങൾക്ക് പ്രത്യേക രുചി നൽകും. സദ്യ മാത്രമല്ല, ദോശ, ഇഡ്ഡലി പ്രേമികൾക്കും ഭാരത് ഹോട്ടൽ ധൈര്യമായി തിരഞ്ഞെടുക്കാൻ പറ്റുന്ന ഇടമാണ്. പനീർ ബട്ടർമസാല, ബട്ടർ നാൻ തുടങ്ങി നോർത്ത് ഇന്ത്യൻ രുചികളും ഇവിടെ ലഭിക്കും.

ഭാരതിന് പിന്നിൽ

ഹോട്ടൽ ഭാരത് എന്നതിന്റെ പേരിന് പിന്നിൽ ഒരു കഥയുണ്ട്. 1964ൽ സ്വതന്ത്ര സമരസേനാനിയായ കെ ബാലകൃഷ്ണ മേനോൻ ആണ് ഹോട്ടലിന് തുടക്കമിടുന്നത്. ദേശസ്നേഹിയായ  കെ ബി മേനോൻ ഹോട്ടൽ തുടങ്ങിയപ്പോൾ ഭാരത് എന്നല്ലാതെ എന്ത് പേര് ആലോചിക്കാൻ.

എം ശ്രീകുമാരും സഹോദരങ്ങളായ എം നന്ദകുമാർ, എം രാജ്കുമാർ, എം വിജയ കുമാർ എന്നിവരാണ് ഇപ്പോൾ ഹോട്ടലിന്റെ നടത്തിപ്പുക്കാർ. കേരളത്തിന്റെ മാറുന്ന രുചി വൈവിധ്യങ്ങളിലേക്ക് ഭാരത് ഹോട്ടലും മാറിയിട്ടുണ്ട്. ഭക്ഷണം വൃത്തിയായും രുചികരമായും വിളമ്പണമെന്ന് കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ തന്നെ. ആ പ്രതിബന്ധതയാണ്  FSSAI സർട്ടിഫിക്കറ്റിന് ഹോട്ടൽ ഭാരതിനെ അർഹമാക്കിയതും.  
പ്രധാനമായും തൃശ്ശൂരിലെത്തുന്ന തീർഥയാത്രക്കാരെയാണ് ഹോട്ടൽ ഭാരത് ലക്ഷ്യം വെക്കുന്നതെങ്കിലും കൊളജ് വിദ്യാർഥികളും പ്രൊഫസർമാരും മറ്റ് യാത്രക്കാരും ഹോട്ടൽ ഭാരത് തേടി എത്താറുണ്ട്. 

Discover the essence of Thrissur through its vibrant culinary and hospitality scene. Experience the cultural richness and diverse flavors at Hotel Bharat, where tradition meets innovation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version