ഇന്ത്യയിൻ മീഡിയാ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ ബൈൻഡിംഗ് കരാറിലേർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും. ഇരുകേന്ദ്രങ്ങളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിലയൻസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് അനുസരിച്ച് ലയനം കഴിഞ്ഞാൽ റിലയൻസിന്റെ മീഡിയാ യൂണിറ്റിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലായിരിക്കും പുതിയ പ്രസ്ഥാനത്തിന്റെ 61%. മിച്ചം വരുന്ന ഭാഗത്തിന്റെ ഉടമസ്ഥത ഡിസ്നിയുടെ പക്കലായിരിക്കും.

അതേസമയം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഓഹരി വിഭജനത്തിൽ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ബിസിനസിന്റെ 60% വിയകോം18ന് (Viacom18) വിൽക്കാൻ ഡിസ്നി ആലോചിച്ചിരുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ് വിയാകോം18.
കഴിഞ്ഞ വർഷം ഡിസ്നി ഇന്ത്യയുടെ ആസ്തിയുടെ മൂല്യം റിലയൻസ് കണക്കാക്കിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് സർവീസ്, സ്റ്റാർ ഇന്ത്യ എന്നിവയുടെ മൂല്യം 7 ബില്യൺ ഡോളറിനും 8 ബില്യൺ ഡോളറിനും ഇടയിലാണ് റിലയൻസ് കണക്കാക്കിയത്. എന്നാൽ ഇതേ സമയം 10 ബില്യൺ ഡോളറാണ് ഡിസ്നി ഇവയ്ക്ക് വിലയിട്ടത്. 

Read about the binding agreement between Reliance Industries Limited (RIL) and Walt Disney Co to merge their media operations in India, reshaping the country’s media landscape.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version