ഗഗന്‍യാൻ ദൗത്യം നയിക്കുക മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ |Gaganyaan Mission Team | Prashanth Nair|

തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാനിൽ പോകുന്ന യാത്രക്കാരെ പ്രഖ്യാപിച്ചപ്പോൾ മലയാളികൾക്ക് അഭിമാനനേട്ടം. ഗഗൻയാനിൽ ബഹിരാകാശത്തേക്ക് പോകുന്ന നാലംഗ സംഘത്തെ നയിക്കുന്നത് മലയാളിയാണ്.

പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ഗഗൻയാൻ പദ്ധതിയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ. ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് ഗഗൻയാനിലെ മറ്റു യാത്രികർ. നാലുപേരും വ്യോമസേന ടെസ്റ്റ് പൈലറ്റുമാരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ടെസ്റ്റ് പൈലറ്റുമാർ ഒന്നരവർഷം റഷ്യയിൽ പരിശീലനം നടത്തിയിരുന്നു. ഇതുകൂടാതെ ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് സെന്ററിലും പരിശീലനം നടത്തി. ബഹിരാകാശ യാത്രികരുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠിച്ച പ്രശാന്ത് 1999 ജൂണിലാണ് സേനയിൽ ചേരുന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.

രാജ്യത്തിന്റെ അഭിമാന ബഹിരാകാശപദ്ധതിയായ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിശകലനം ചെയ്യാനും മറ്റുമാണ് പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തിയത്. ഐഎസ്‍ആർഒ ചെയർമാൻ എസ് സോമനാഥ് പദ്ധതികൾ വിശദീകരിച്ചു.

The announcement of Thiruvananthapuram native Prashant Nair’s involvement in the Gaganyaan space mission has filled Malayalis with pride. Learn about the preparations and contributions of the four-member team from Kerala set to journey to outer space.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version