പ്രേമലുവിന്റെ ഇൻഡി

സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഇപ്പോഴും തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മുന്നേറുകയാണ്. പണ്ട് ഓംശാന്ത ഓശാനയിൽ നസ്രിയ നസീമിന്റെ കഥാപാത്രം പറയുന്നത് പോലെ എല്ലാവരും നായകനെയും നായികയെയും ശ്രദ്ധിച്ചപ്പോൾ വാഹനപ്രേമികൾ നോക്കിയത് താഴേക്കാണ്, നസ്‌ലിനും മമിതയും മാറി മാറി ഓടിച്ച സ്റ്റൈലിഷ് റെഡ് സ്കൂട്ടറിലേക്ക്.

വ്യത്യസ്ത സ്റ്റൈലിൽ വന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന ഒറ്റ പാട്ടു സീനിലേ മുഖം കാണിച്ചുള്ളുവെങ്കിലും പടം കണ്ടിറങ്ങിയവരുടെ മനസിൽ ഇൻഡി കയറി കൂടി. തനി മലയാളി കമ്പനിയായ റിവറിന്റേതാണ് ഈ ഇലക്ട്രിക് സ്കൂട്ടർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പാണ് റിവർ. റിവറിനെ അറിയാം.

ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ മോട്ടോർ കമ്പനിയിൽ നിന്ന് 335 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് റിവർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. നിലവിലെ നിക്ഷേപകരായ അൽ ഫൗത്തം ഓട്ടോമോട്ടീവ്, ലോവർകാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വർ, മനിവ് മൊബിലിറ്റി എന്നിവരിൽ നിന്ന് 565 കോടി രൂപയുടെ ആകെ നിക്ഷേപം സമാഹരിക്കാൻ റിവറിന് കഴിഞ്ഞു.
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ മുദ്ര പതിപ്പിച്ചിരിക്കുകയാണ് ഈ മലയാളി സ്റ്റാർട്ടപ്പ്.
1.38 ലക്ഷം രൂപയാണ് ഇൻഡിയുടെ എക്സ് ഷോറൂം വില.

Gireesh ED’s direction of Premaalu has captivated audiences, drawing crowds to theaters as Naslin and Mamitha, transformed and stylishly rode red scooters, reminiscent of a scene from Nasriya Nasim’s earlier movie. Learn about Revolt, an Indian electric scooter company, spearheaded by a Malayali entrepreneur.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version