കൊച്ചി ഭാരതമാതാ കൊളജ് -കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക്-ഇരുമ്പനം പുതിയ റോഡ് റീച്ചും സീപോർട്ട്-എയർ പോർട്ട് റോഡ് വികസനത്തിൻെറ ഭാഗമായി നാലുവരിയാക്കും. വ്യവസായ വകുപ്പ മന്ത്രി പി രാജീവ്, റവന്യു മന്ത്രി കെ രാജൻ, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
രണ്ട് റീച്ചുകളും നാലുവരിയാക്കാനുള്ള പ്രവർത്തനങ്ങള് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ആരംഭിച്ചു. നാലുവരിക്കായുള്ള പ്ലാൻ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (RBDCK) തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന് സമർപ്പിക്കും. റോഡ് വികസനത്തിന്റെ ഭാഗമായി എച്ച്എംടി, എൻഡിഎ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. റോഡിന്റെ രണ്ടാംഘട്ട വികസനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും എച്ച്എംടി മുതൽ എൻഡിഎ വരെയുള്ള 2.7 കിലോമീറ്റർ ദൂരം കോടതി നടപടികളെ തുടർന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. എൻഎഡി മുതൽ മഹിളായം ജംങ്ഷൻ വരെയുള്ള സീപോർട്ട് എയർപോർട്ട് വികസനത്തിന് 722 കോടി രൂപ അനുവദിക്കാൻ അടുത്ത കിഫ്ബി യോഗത്തിൽ അഭ്യർഥിക്കും. റോഡ് വികസനത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാത്കൃത ബാങ്കിൽ കെട്ടിവെക്കാൻ RBDCKയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.
ഭൂമി ലഭ്യമായാൽ എൻഎഡിയുമായുള്ള ധാരണപ്രകാരം പുനർനിർമിക്കേണ്ട എൻഎഡി റോഡിനായി 40.50 കോടി രൂപയ്ക്കുള്ള നിർദേശം RBDCK സർക്കാരിന് നൽകാൻ തീരുമാനിച്ചു.
The development of two new junctions and expansion of a four-lane road in Kochi, India, including Seaport-Airport Road, has been approved in a high-level meeting attended by key government officials. The project aims to improve connectivity and infrastructure in the area.