റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്.


ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നും ബിസിനസ് മേഖലയിൽ നിന്നുമെല്ലാം വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാംനഗറിലേക്ക് എത്തിയിരിക്കുകയാണ്. 750 ഏക്കറിൽ ജാംനഗറിലെ റിലയൻസിന്റെ ടൗൺഷിപ്പിലാണ് ആഘോഷം നടക്കുന്നത്. പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾക്കായി അംബാനി കുടുംബം ചെലവഴിക്കുന്ന തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. നൂറും ഇരുനൂറും അല്ല 1250 കോടി രൂപയാണ് ആനന്ദിന്റെ പ്രീവെഡ്ഡിംഗിനായി അംബാനി കുടുംബം ചെലവഴിക്കുന്നത്.


കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. 66-74 കോടി രൂപയോളമാണ് സംഗീത വിരുന്നിൽ പാടാനായുള്ള റിഹാനയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. അർജിത് സിങ്, ദിൽജിത് ദോസാൻജ്, ഹരിഹരൻ എന്നിവരുടെയും സംഗീത വിരുന്ന് നടക്കും. മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങിൽ 2,500 വിഭവങ്ങൾ വിളമ്പുമെന്നാണ് വിവരം. അതിഥികൾക്ക് താമസ സൗകര്യം മുതൽ മേക്കപ്പ് ആർട്ടിസ്റ്റുകളെ വരെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.

വിദേശ അതിഥികളുടെ സ്വകാര്യ വിമാനങ്ങൾ വരുന്നതിനാൽ ജാംനഗറിലെ വിമാനത്താവളത്തിന് താത്കാലികമായി അന്താരാഷ്ട്ര പദവിയും നൽകിയിരിക്കുകയാണ്. പ്രീ വെഡ്ഡിംഗിന് മുന്നോടിയായി അംബാനി കുടുംബം ജാംനഗറിലെ 51,000 പേർക്ക് അന്നദാനം നടത്തിയിരുന്നു. ജൂലൈ 12ന് മുംബൈയിൽ വെച്ചാണ് ആനന്ദിന്റെയും രാധികയുടെയും വിവാഹം നടക്കുക.

Rihanna’s captivating performance and the star-studded pre-wedding bash of Anant Ambani and Radhika Merchant, featuring global dignitaries and Bollywood icons.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version