ബം​ഗളൂരുവിൽ 5,000 കോടി രൂപയുടെ ടൗൺഷിപ്പ് നിർമിക്കാൻ ​ഗോദ്റേജ്. നോർത്ത് ബെം​ഗളൂരുവിലാണ് ​ഗോദ്റേജിന്റെ സ്വപ്ന പദ്ധതി വരാൻ പോകുന്നത്.
നോർത്ത് ബം​ഗളൂരുവിൽ 65 ഏക്കറിലാണ് ​ഗോദ്റേജ് ടൗൺഷിപ്പ് പണിയാൻ പോകുന്നത്. 5.6 മില്യൺ ചതുരശ്ര അടിയിലായിരിക്കും ടൗൺഷിപ്പിന്റെ നിർമാണം.

2014ലാണ് പദ്ധതി ആലോചിച്ച് തുടങ്ങിയത്. പക്ഷേ, പല കാരണങ്ങൾ കൊണ്ട് നീണ്ടു പോകുകയായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം 2025 സാമ്പത്തിക വർഷത്തിൽ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ​ഗോദ്റേജ്. റെ​ഗുലേറ്ററി ഫയലിം​ഗിൽ ആണ് ​ഗോദ്റേജ് ഇക്കാര്യം പറഞ്ഞത്.
പ്രീമിയം റസിഡൻഷ്യൽ അപ്പാർട്ട്മെന്റുകൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടായിരിക്കും ​ഗോദ്റേജ് ടൗൺഷിപ്പ് നിർമിക്കുക.


കെംബ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, വരാനിരിക്കുന്ന മെട്രോ സ്റ്റേഷൻ, സ്പെഷ്യൽ ഇക്കണോമിക് സോൺ എന്നിവയെല്ലാം കണക്കിലെടുത്താണ് നോർത്ത് ബം​ഗളൂരുവിൽ ടൗൺഷിപ്പ് നിർമിക്കുന്നത്.

Share.

Comments are closed.

Exit mobile version