മിനിറ്റുകൾ കൊണ്ട് ടൂവീലറായും ത്രീ വീലറായും രൂപമാറ്റം വരുത്താൻ പറ്റുന്ന കൺവെർട്ടിബിൾ വാഹനം യാഥാർഥ്യമാകും. ഇരുച്ചക്ര വാഹനത്തിന്റെയും മുച്ചക്ര വാഹനത്തിന്റെയും മിശ്രണമാണ് L2-5 എന്ന ത്രീ വീൽഡ് മോട്ടോർ വെഹിക്കിൾ. റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച് കഴിഞ്ഞാൽ അധികം വൈകാതെ ഇരുച്ചക്രമാക്കി മാറ്റാൻ സാധിക്കുന്ന ത്രീ വീലറുകൾ ഇന്ത്യൻ റോഡുകളിൽ ഓടി തുടങ്ങും.

ഫ്രണ്ട് വീൽ ഇല്ലാത്ത ഓട്ടോറിക്ഷയ്ക്ക് സമാനമായാണ് L2-5 രൂപകല്പന ചെയ്തിരിക്കുന്നത്. ഫ്രണ്ട് വീലിന് ഒഴിച്ചിട്ടിരിക്കുന്ന സ്ഥാനത്ത് ആവശ്യം പോലെ ഇ-സ്കൂട്ടർ ഘടിപ്പിക്കാൻ സാധിക്കും. L2-5 ആയി ഘടിപ്പിച്ച് കഴിഞ്ഞാൽ  ഇ-സ്കൂട്ടറിന്റെ പുറകിലെ വീൽ റോഡിൽ തൊടാത്ത തരത്തിൽ റിക്ഷയുടെ പ്ലാറ്റ്ഫോമിനകത്തുവെക്കാനും സംവിധാനമുണ്ട്. ഇതുവഴി ആവശ്യം പോലെ ടൂ വീലർ ആയും ത്രീ വീലർ ആയും വാഹനം പ്രവർത്തിപ്പിക്കാൻ സാധിക്കും.
L2-5 കാറ്റഗറിയിൽ വരുന്ന വാഹനങ്ങളുടെ നിർവചനം ഫെബ്രുവരി 29ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഹീറോ മോട്ടോകോർപ്പിന്റെ (Hero MotoCorp) ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പായ സർജ് (Surge) ട്രാൻസ്ഫോമിംഗ് ത്രീവീലറായ S32 അവതരിപ്പിച്ച് തൊട്ടുപിന്നാലെയാണ് മന്ത്രാലയം L2-5 കാറ്റഗറി വാഹനങ്ങളെ കുറിച്ച് നോട്ടീഫിക്കേഷൻ പുറത്തിറക്കിയത്. ടൂവീലറിലേക്കും ത്രീവീലറിലേക്കും മാറ്റാൻ പറ്റുന്ന ഇലക്ട്രിക് വാഹനമാണ് S32. 3 മിനിറ്റ് കൊണ്ട് ഇവയുടെ രൂപമാറ്റം വരുത്താൻ സാധിക്കും.
രാജ്യത്തിന്റെ ഗതാഗത മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ L2-5 വാഹനങ്ങൾക്ക് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. 

L2-5 category vehicles approved by the Ministry of Road Transport and Highways (MoRTH), offering a seamless transition between two-wheeled and three-wheeled configurations, exemplified by the electric three-wheeler S32 introduced by Surge, a startup owned by Hero MotoCorp.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version