ചർമ സംരക്ഷണ മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ കേരളത്തിന്റെ മുഖമാണ് സ്കിൻ ഹെൽത്ത് (Skinn Health). എയ്സ്തെറ്റിക് സ്കിൻ കെയർ, കോസ്മറ്റോളജിയിൽ ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ മനസിലാക്കിയുള്ള പേഴ്സണലൈസ്ഡ് സേവനമാണ് സ്കിൻ ഹെൽത്ത് നൽകുന്നത്. തിരുവനന്തപുരം കവഡിയർ ജവഹർ ന​ഗറിൽ സ്ഥിതി ചെയ്യുന്ന സ്കിൻ ഹെൽത്ത് ഡോ. ശ്രുതി വിജയന്റെ ബ്രെയ്ൻ ചൈൽഡാണ്. എയ്സ്തെറ്റിക് ഫിസിഷ്യനും സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും കൂടിയാണ് ഡോ. ശ്രുതി. ഒരേ സമയം സൗന്ദര്യ സംരക്ഷണത്തിലും ആരോ​ഗ്യ സംരക്ഷണത്തിലും ഊന്നിയുള്ള പ്രവർത്തനമാണ് സ്കിൻ ഹെൽത്തിന്റേത്.

കോസ്മെറ്റിക്, മെഡിക്കൽ സ്കിൻ കെയർ, ഹെയർ കെയർ എന്നിവയിൽ മികച്ച നിലവാരമുള്ള സേവനം ആ​ഗ്രഹിക്കുന്നവർക്ക് സ്കിൻ ഹെൽത്തിൽ എത്തിയാൽ നിരാശരാകേണ്ടി വരില്ല. കവഡിയറിൽ സ്കിൻ ഹെൽത്ത് ക്ലിനിക്കിന്റെ ഭാ​ഗമായി സലൂണും മറ്റും പ്രവർത്തിക്കുന്നുണ്ട്.
സ്കിൻ ഹെൽത്തിൽ എത്തുന്ന ക്ലൈന്റുകളുടെ ചർമ സംരക്ഷണവും ആരോ​ഗ്യ സംരക്ഷണവും ഉറപ്പാക്കുന്ന സേവനങ്ങളാണ് ഡോ. ശ്രുതിയും ടീമും ഒരുക്കിയിട്ടുള്ളത്.

ഓരോരുത്തരുടെയും ശരീര പ്രകൃതവും മറ്റും തിരിച്ചറിഞ്ഞു കൊണ്ടുള്ള ട്രീറ്റ്മെന്റാണ് സ്കിൻ ഹെൽത്തിൽ നൽകുന്നത്. വ്യത്യസ്തമായ ട്രീറ്റ്മെന്റായിരിക്കും ഓരോർത്തർക്കും ലഭിക്കുക എന്ന് സാരം. സ്കിൻ കെയർ മേഖലയിലെ ഡോ. ശ്രുതിയുടെ അനുഭവ സമ്പത്തും പ്രവർത്തന മികവും സ്കിൻ ഹെൽത്തിന്റെ വളർച്ചയ്ക്ക് വേ​ഗം കൂട്ടി. മേഖലയിലെ ഏറ്റവും പുതിയ ട്രൻഡ് മനസിലാക്കി പ്രവർത്തിക്കുന്നതും ആധുനിക സാങ്കേതിക വിദ്യയുടെ സഹായം തേടുന്നതും ഡോ. ശ്രുതിയെ സ്കിൻ ഹെൽത്തിനെയും മേഖലയിൽ മുന്നേറാൻ സഹായിക്കുന്നു.
ക്ലിനിക്കിന് പുറത്തെത്തിയാൽ ചാരിറ്റി പ്രവർത്തനങ്ങളിലും മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം കൂടിയാണ് ഡോ. ശ്രുതി.

Dr. Shruthi Vijayan’s Skinn Health in Trivandrum offers personalized aesthetic skin care and cosmetology services, catering to diverse needs with cutting-edge technology and a holistic approach to beauty and wellness.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version