ഇന്ത്യക്കാർ പോകാത്ത മാലെ ദ്വീപ്

ഇന്ത്യയുടെ ബഹിഷ്കരണം തുടരുന്നത്  മാലെ ദ്വീപിൻറെ  ടൂറിസം രംഗത്ത് ഉണ്ടാക്കിയ കനത്ത തിരിച്ചടി . മാലെദ്വീപ് ടൂറിസം  ഇന്ത്യ ബഹിഷ്കരിച്ചതോടെ മാലെ ദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംഭവിച്ചത് കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 33 ശതമാനം കുറവ്.

ഇതോടെ ദ്വീപിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ എണ്ണം കൂടി എന്നാണ് കണക്കുകൾ.
ജനുവരി ആദ്യം ലക്ഷദ്വീപിലെ സന്ദർശനത്തിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലെ മന്ത്രിമാർ അധിക്ഷേപിച്ചിരുന്നു. ഇതോടെയാണ് ഇന്ത്യ – മാലെ ടൂറിസം ബന്ധം വഷളായത്. മന്ത്രിമാരെ മാലെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നുവെങ്കിലും ഇന്ത്യയിൽ നിന്നും സ്ഥിരമായി മാലെ ദ്വീപുകളിൽ എത്തിയിരുന്ന വിനോദസഞ്ചാരികൾ പിനീട് പിന്മാറുകയായിരുന്നു. ഇതാണ് മാലെ ടൂറിസത്തിനു തിരിച്ചടിയായത്.

2023 മാർച്ചിൽ 41,000-ത്തിലധികം ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചപ്പോൾ 2024 മാർച്ചിൽ  മാലെ ദ്വീപിലെത്തിയ സഞ്ചാരികളുടെ എണ്ണം  27,224 ആയി കുറഞ്ഞു. 33 ശതമാനമാണ് ഇടിവ് . ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യാക്കാരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ടൂറിസം പ്രചാരണവും ഇടിവിന് പ്രധാന കാരണമായി .

മാലിദ്വീപിലേക്ക്  എത്തിയിരുന്ന മൊത്തം സഞ്ചാരികളുടെ 10 ശതമാനം ഇന്ത്യയിൽ നിന്നായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം കുറച്ചു.  
മാലിദ്വീപിലേക്കുള്ള സഞ്ചാരികളുടെ എണ്ണം അനുസരിച്ച് ഇന്ത്യ ഇപ്പോൾ ആറാം സ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞെങ്കിലും ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിൽ ഉയർന്നിട്ടുണ്ട്.

2021, 2022, 2023 വർഷങ്ങളിൽ ഓരോ വർഷവും രണ്ടു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇന്ത്യയിൽ നിന്ന് മാലിദ്വീപിലെത്തിയത്.  

ഇന്ത്യയുമായുള്ള  പ്രതിരോധ, വിദ്യാഭ്യാസ സഹകരണങ്ങളിൽ നിന്നും മാലെ ദ്വീപിനു കാലാകാലങ്ങളായി ഗുണമാണുണ്ടായിട്ടുള്ളത്. എന്നാൽ പുതുതായി അധികാരമേറ്റ സർക്കാർ ഇന്ത്യ വിരുദ്ധ നിലപാടുമായി മുന്നോട്ടു പോകുകയാണ്. മാലെദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം പരിമിതപ്പെടുത്താൻ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസ്സുവിന്റെ പ്രകടമായ ശ്രമങ്ങൾ കാരണം 2 രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയാണിപ്പോൾ.  അധികാരമേറ്റ ശേഷം ആദ്യം ഇന്ത്യ സന്ദർശിക്കാത്ത ആദ്യത്തെ മാലദ്വീപ് പ്രസിഡന്റ്  ഡൽഹിയിലേക്ക് പറക്കുന്നതിന് മുമ്പ് ചൈനയിലേക്ക് സന്ദർശനം നടത്തിയത് ഇന്ത്യ വിരുദ്ധ നിലപാട് വ്യക്തമാക്കുന്നതാണ്.  അധികാരത്തിലെത്തിയാൽ ദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ നീക്കുമെന്നായിരുന്നു മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം.

The impact of India’s boycott on Maldives tourism, resulting in a significant drop in Indian tourists to Male Island. Understand the diplomatic tensions affecting the relationship and the repercussions on tourism.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version