പുതുസംരംഭവുമായി മലയാളികളുടെ പ്രിയനടി നവ്യാനായർ. പ്രീലവ്ഡ് ബൈ നവ്യാ നായർ (prelovedbynavyanair) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരിക്കൽ മാത്രം ഉപയോഗിച്ച സാരികൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് നവ്യ. ഒരിക്കൽ മാത്രം ഉപയോഗിച്ചതും വാങ്ങിയിട്ട് ഉപയോഗിക്കാൻ സാധിക്കാതെ പോയതുമായ സാരികളാണ് നവ്യ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പുതിയ സംരംഭം തുടങ്ങുന്ന കാര്യം നവ്യ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
6 സാരികളാണ് പേജിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. കാഞ്ചീവരം, ബനാറസി, ലിനെൻ സാരികളാണ് ഇപ്പോൾ വിൽപ്പനയ്ക്കുള്ളത്.

2500 മുതൽ 4500 വരെയാണ് സാരികളുടെ വില. എല്ലാം ഒരേ തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്ന് ഡിസ്ക്രിപ്ഷനിൽ കാണാം. സാരിയുടെ വിലയ്ക്ക് പുറമേ ഷിപ്പിംഗ് ചാർജും നൽകണം. ചില സാരികൾക്കൊപ്പം ബ്ലൗസും വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്. ആദ്യം ഓർഡർ ചെയ്യുന്നവർക്കായിരിക്കും വിൽക്കുകയെന്ന് പ്രത്യേകം കൊടുത്തിട്ടുണ്ട്.
സിനിമ, ടിവി ഷോ എന്നിവയുടെ തിരക്കിനിടയിലും സംരംഭങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ് നവ്യാ നായർ. നർത്തകി കൂടിയായ നവ്യാ നായരുടെ ആദ്യ സംരംഭവും ആ മേഖലയിലാണ്. മാതംഗി ബൈ നവ്യ എന്ന നൃത്ത വിദ്യാലയം കാക്കനാട് ആണ് സ്ഥിതി ചെയ്യുന്നത്.

Navya Nair’s new venture, Preloved by Navya Nair, where she sells once-used sarees through her Instagram page. Learn about the saree options available, pricing details, and Navya Nair’s commitment to entrepreneurship alongside her career in films and TV shows.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version