പുണ്യമാസത്തിൽ വിശ്വാസികൾക്ക് നോമ്പ് തുറക്കാൻ സ്നേഹവും കാരുണ്യവും നിറച്ച പൊതി വിളമ്പുകയാണ് ദുബായിൽ. ദുബായ് ബാർഷയിലെ ഹമൽ അൽ ഗെയ്ത്ത് പള്ളിയിലെത്തുന്നവർക്ക് (Hamel Al Ghaith Mosque) അവിടെ തന്നെ നോമ്പ് തുറക്കാം. ദിവസം ഒന്നും രണ്ടുമല്ല 2,000 ഭക്ഷണ പൊതികളാണ് ഇവിടെ നോമ്പ് തുറയ്ക്കായി വിതരണം ചെയ്യുന്നത്. പുണ്യമാസം മുഴുവൻ ഇത്തരത്തിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്യും. ജാതിമത ഭേദമില്ലാതെ നോമ്പുതുറ വേളയിൽ പള്ളിയിലെത്തുന്ന എല്ലാവർക്കും ഒരു പൊതി ഭക്ഷണം ഇവിടെ ലഭിക്കും.

നോമ്പ് മുറിക്കാനുള്ള വെള്ളവും ഈന്തപ്പഴവും അടക്കമാണ് മീൽസ് ബോക്സിൽ പാക്ക് ചെയ്തിരിക്കുന്നത്. ഫ്രഷ് സാലഡ്, പഴങ്ങൾ, മന്തി, പയർവർഗങ്ങൾ, ഡെസേർട്ട്, ലബൻ തുടങ്ങിയവ ആണ് ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവ പാകം ചെയ്യാനും വിതരണം ചെയ്യാനും വൊളന്റിയർമാർ ഉണ്ടാകും. പള്ളിയിൽവെച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം എല്ലാവരും കഴിച്ച ഉടനെ വൊളന്റിയർമാർ പ്രാർഥനയ്ക്ക് വേണ്ടി സ്ഥലം വൃത്തിയാക്കും. ഇഫ്ത്താർ വേളയിൽ ദുബായിലെ എല്ലാ പള്ളികളിലും തന്നെ ഇത്തരത്തിൽ ഭക്ഷണ പൊതികൾ നൽകാറുണ്ട്.
റംസാൻ ഇൻ ദുബായ് കാംപെയ്നിൻെറ ഭാഗമായാണ് നോമ്പുതുറയ്ക്കുള്ള ഭക്ഷണ വിതരണം. കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുമായി ചേർന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിട്ടീസ് ഡിപാർട്ട്മെന്റാണ് നടപ്പാക്കുന്നത്.  

The heartwarming initiative in Barsha Heights, where over 2,000 iftar packets are distributed daily to residents of Dubai, irrespective of their faith, fostering inclusivity and community cohesion during Ramadan.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version