കൃഷ്ണപ്രിയ അഖേലയും അരവിന്ദാ ബോലിനെനിയും കൂടി 2021ൽ ആരംഭിച്ച സ്റ്റാർബസ്സ് (Starbuzz) ബി2ബി, ബി2സി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്റ്റാർട്ടപ്പാണ്. അനലറ്റിക്സ് അടിസ്ഥാനമാക്കി  ഇൻഫ്ലുവേഴ്സിനെ കണ്ടെത്താനും കാംപെയ്ൻ മാനേജ് ചെയ്യാനും  ബ്രാൻഡുകളെ സഹായിക്കുന്ന സ്റ്റാർട്ടപ്പാണ് സ്റ്റാർബസ്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സ്റ്റാർബസ്സ് ഇത് സാധ്യമാക്കുന്നത്.

ബ്രാൻഡുകൾക്കും ഏജൻസികൾക്കും ഇന്നൊവേറ്റീവായ ടൂളുകളിലൂടെ കൂടുതൽ കാര്യക്ഷമമായി മാർക്കറ്റിംഗ് സാധ്യതകൾ തുറന്നു കൊടുത്ത സ്റ്റാർബസ്സിന് ഇന്ന് മേഖലയിൽ സ്വന്തമായി ഇടമുണ്ട്.
ബ്രാൻഡുകളുടെ ഇൻഫ്ലുവൻസ് മാർക്കറ്റിംഗ് രീതികൾക്ക് പരമാവധി ഫലമുണ്ടാക്കാൻ നിർമിത ബുദ്ധിയുടെ സഹായത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് സ്റ്റാർബസ്സ് തെളിയിക്കുന്നു. ഡാറ്റ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനും മറ്റും ബ്രാൻഡുകളെ സഹായിക്കും. മാത്രമല്ല, വ്യാജ ഫോളോവേഴ്സിനെ കണ്ടെത്താനും ആധികാരികതയുള്ള ഫോളോവേഴ്സിനെ കണ്ടെത്താനും മറ്റും സ്റ്റാർബസ്സ് വികസിപ്പിച്ചതാണ് Starbuzz.ai.
സാങ്കേതിക വിദ്യയിലും മാർക്കറ്റിംഗിലും സ്റ്റാർബസ്സിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത് കോ-ഫൗണ്ടർ കൃഷ്ണ പ്രിയ അകേല ആണ്. ഇൻഫ്ലുവൻസർ മാർക്കറ്റിംഗിലെ കൃഷ്ണപ്രിയയുടെ ദീർഘവീക്ഷണത്തോടെയുള്ള സമീപനം സ്റ്റാർബസ്സിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. സുതാര്യത, കാര്യക്ഷമത, ആധികാരികത എന്നിവയിലൂടെ മാർക്കറ്റിംഗ് കാംപെയ്നിനെ സ്വാധീനിക്കാൻ സ്റ്റാർബസ്സിന് സാധിച്ചു.

Starbuzz, founded by Krishnapriya Akhela and Arvinda Bolineni, leverages artificial intelligence to revolutionize influencer marketing for brands. Discover how their innovative tools help brands make data-driven decisions and detect fake followers.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version