2024 ഏപ്രിൽ 19 മുതൽ ജൂൺ 4 വരെ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ തിരെഞ്ഞെടുപ്പ് കമ്മീഷൻ  അടുത്തിടെ പുറത്തിറക്കിയ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കമ്മീഷൻ  കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെ പോസ്റ്റിടുന്ന വ്യക്തിക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകുന്ന ഫേസ്ബുക്ക് സന്ദേശം വൈറലാകുന്നു.  ഈ ഫേസ്ബുക്ക് പോസ്റ്റ് സത്യമാണോ? Fact check

 സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഈ സന്ദേശം  ഫാക്ട് ചെക്കിൽ അത് സത്യമല്ല, വ്യാജ സന്ദേശമാണ് എന്ന് തെളിയുന്നു .  തെരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളിലിടുന്ന രാഷ്ട്രീയ പോസ്റ്റുകളുടെ പേരിൽ സർക്കാരിന് ആളുകളെ ശിക്ഷിക്കാനാവില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും, വ്യക്തികൾക്കെതിരെയും അപകീർത്തികരമായ എന്തെങ്കിലും പരാമർശമുണ്ടായാൽ അത് നീക്കം ചെയ്യാൻ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നിലവിൽ വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കെതിരെ ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകാമെന്ന് തിരെഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.  IT നിയമത്തിലെ 69, 79 വകുപ്പുകൾ പ്രകാരം തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട്  സംസ്ഥാന അധികാരികൾക്ക് അഭ്യർത്ഥിക്കാം.

മാർച്ച് 16-ന് പ്രാബല്യത്തിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം പാർട്ടികൾക്കും രാഷ്ട്രീയ നേതാക്കൾക്കും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ നിർദ്ദേശിക്കുന്നു.

 ഇതാണ് ചാനൽഅയാം ഫാക്ട് ചെക്കിൽ വ്യാജമെന്ന്  കണ്ടെത്തിയ ആ പോസ്റ്റ്.

“ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് ശേഷം ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നും എല്ലാ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ മന്ത്രാലയം നിരീക്ഷിക്കുമെന്നും ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും അറിയിക്കാനാണ് ഇത് വൈറൽ സന്ദേശം. , ലിങ്ക്ഡ്ഇൻ, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, പിൻ്ററസ്റ്റ് തുടങ്ങിയവയും ഗവൺമെൻ്റിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരെയോ ഏതെങ്കിലും പ്രമുഖ വ്യക്തികൾക്കെതിരെയോ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നവർ പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കും. രാഷ്ട്രീയ പ്രേരിത പോസ്റ്റുകൾ ഉൾപ്പെടെയുള്ള അപകീർത്തികരമായ പ്രസ്താവനകളോ പോസ്റ്റുകളോ ഉണ്ടാക്കരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അതിനാൽ അത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു.”

എന്താണ് വസ്തുത
ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ വ്യക്തികൾ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിൽ നിന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തികളെ വിലക്കിയിട്ടില്ല, മാർഗനിർദേശങ്ങൾ ബാധകമാകുക ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ അപകർത്തിപ്പെടുത്തുകയോ, പരസ്യമാണെന്ന തോന്നൽ ഉളവാക്കും വിധം പിന്തുണക്കുകയോ ചെയ്യുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾക്കാണ്. ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന കർശന നിർദേശം പ്ലാറ്റ്‌ഫോമുകളോട് തിരെഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൻ്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ  പൊതു പെരുമാറ്റം, യോഗങ്ങൾ, ഘോഷയാത്രകൾ, പോളിംഗ് ദിനങ്ങൾ, പോളിംഗ് ബൂത്തുകൾ, അധികാരത്തിലുള്ള പാർട്ടി, തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളായിട്ടാണ് മാർഗ്ഗനിർദ്ദേശങ്ങൾ തിരിച്ചിരിക്കുന്നത്.

ഈ 7 വിഭാഗങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങളൊന്നും വ്യക്തിഗത വോട്ടർമാർക്കോ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളല്ലാത്ത പൊതുജനങ്ങൾക്കോ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കൾക്കോ വേണ്ടിയുള്ളതല്ല. വ്യാജമെന്ന് കണ്ടെത്തിയ  പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നതുപോലെ ‘സർക്കാരിനെതിരെയോ രാഷ്ട്രീയ പാർട്ടിക്കെതിരെയോ ഏതെങ്കിലും പ്രമുഖർക്കെതിരെയോ’ എന്തെങ്കിലും പോസ്റ്റുചെയ്യുന്നതിൽ  നിയമനടപടിയെക്കുറിച്ച് ECI ഒരു വ്യക്തിക്കും മുന്നറിയിപ്പ് നൽകുന്നില്ല.

എങ്കിലും  രാഷ്ട്രീയ നേതാക്കന്മാർക്കും പാർട്ടികൾക്കുമെതിരെ, അവരെ മോശപെടുത്തുന്ന തരം ‘അപമാനകരമായ’ പോസ്റ്റുകൾ  നിലവിലെ നിയമപ്രകാരം  ശിക്ഷാർഹമാണ്. എന്നാൽ ഇവ ‘രാഷ്ട്രീയ പ്രേരിത പോസ്റ്റുകളിൽ’ നിന്ന് വ്യത്യസ്തമാണ്.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ മാർഗ  നിർദേശങ്ങൾ വിശദീകരിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്  തെറ്റായ വിവരങ്ങൾ  കമ്മീഷന്റെ തിരെഞ്ഞെടുപ്പ് നടത്തിപ്പിനെ  വളരെയധികം ബുദ്ധിമുട്ടിക്കുമെന്നാണ്. സോഷ്യൽ മീഡിയയെ ഇത്തവണയും കമ്മീഷൻ കർശനമായി നിരീക്ഷിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അനുവദിക്കില്ല. ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങൾ അതിൽ നിന്നും മാറി നിൽക്കണം. രാഷ്ട്രീയ പാർട്ടികൾക്ക് അപകീർത്തികരമായ ഇങ്ങനെ വ്യാജ വാർത്തകൾ പുറത്തു വിടുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി മാരോടും സംസ്ഥാന പോലീസ് മേധാവിമാരോടും കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.  ജില്ലാ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഐ ടി വിഭാഗത്തിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച മോണിറ്ററിങ് സെല്ലുകൾ ഇത്തരം സോഷ്യൽ മീഡിയ വാർത്തകളെ കർശനമായി നിരീക്ഷിക്കും.  ജനാധിപത്യത്തിൽ ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, വ്യാജവാർത്തകൾ സൃഷ്ടിക്കാൻ ഒരാളെ അനുവദിക്കാനാവില്ല, അത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല, എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിശദീകരിച്ചിട്ടുണ്ട്.  

IT നിയമത്തിലെ 69, 79 വകുപ്പുകൾ പ്രകാരം തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട്  സംസ്ഥാന അധികാരികൾക്ക് അഭ്യർത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ സമൂഹമാധ്യമങ്ങളെ തിരെഞ്ഞെടുപ്പ് കാലത്തു നിരീക്ഷിക്കാൻ പ്രത്യേക മോണിറ്ററിങ് സെല്ലിന് രൂപം നൽകിക്കഴിഞ്ഞു.  സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു.  പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.

വാട്സ് ആപ്പ് നമ്പര്‍:
സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ്  9497942700 തിരുവനന്തപുരം  സിറ്റി  9497942701 തിരുവനന്തപുരം റൂറല്‍  9497942715 കൊല്ലം സിറ്റി  9497942702 കൊല്ലം റൂറല്‍  9497942716 പത്തനംതിട്ട  9497942703 ആലപ്പുഴ  9497942704 കോട്ടയം  9497942705 ഇടുക്കി  9497942706 എറണാകുളം സിറ്റി  9497942707 എറണാകുളം റൂറല്‍  9497942717 തൃശ്ശൂര്‍ സിറ്റി 9497942708   തൃശ്ശൂര്‍ റൂറല്‍  9497942718  പാലക്കാട്  9497942709  മലപ്പുറം  9497942710  കോഴിക്കോട് സിറ്റി  9497942711  കോഴിക്കോട് റൂറല്‍  9497942719  വയനാട്  9497942712  കണ്ണൂര്‍ സിറ്റി  9497942713  കണ്ണൂര്‍ റൂറല്‍  9497942720  കാസര്‍ഗോഡ്   9497942714   തിരുവനന്തപുരം റേഞ്ച്  9497942721  എറണാകുളം റേഞ്ച്  9497942722 തൃശ്ശൂര്‍ റേഞ്ച്  9497942723  കണ്ണൂര്‍ റേഞ്ച് 9497942724

The Election Commission’s guidelines regarding social media posts during the 2024 general elections, emphasizing the prohibition of fake news and misinformation while allowing criticism within democratic norms.

Share.

Comments are closed.

Exit mobile version