തമിഴ്നാട്ടിലെ കന്യാകുമാരിയിൽ  പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ ഭാഗികമായും പൂർണമായും റദ്ദാക്കികൊണ്ട് ദക്ഷിണ റയിൽവെയുടെ അറിയിപ്പ്. തമിഴ്നാട്ടിലെ  ആറൽവായ്മൊഴി-നാഗർകോവിൽ ജങ്ഷൻ, നാഗർകോവിൽ ജങ്ഷൻ-കന്യാകുമാരി, നാഗർകോവിൽ ജങ്ഷൻ-നാഗർകോവിൽ ടൗൺ സെക്ഷനുകളിൽ ട്രാക്ക് ഇരട്ടിപ്പിക്കൽ ജോലികൾ സുഗമമാക്കുന്നതിന് വേണ്ടിയാണ് ട്രെയിനുകളുടെ പൂർണ/ഭാഗിക റദ്ദാക്കലും വഴിതിരിച്ചുവിടലും ഉൾപ്പെടുന്ന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റെയിൽവേ തീരുമാനിച്ചത് .

പൂർണമായും റദ്ദാക്കുന്ന ട്രെയിൻ സർവീസുകൾ ഇവയാണ്

കൊല്ലം ജംക്‌ഷൻ-കന്യാകുമാരി മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06772), കന്യാകുമാരി-കൊല്ലം ജംക്‌ഷൻ മെമു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06773).- മാർച്ച് 20 മുതൽ 27 വരെ.  

കൊച്ചുവേളി-നാഗർകോവിൽ ജംക്‌ഷൻ അൺറിസർവ്ഡ് സ്‌പെഷൽ (06429), നാഗർകോവിൽ ജംക്‌ഷൻ-കൊച്ചുവേളി അൺറിസർവ്ഡ് സ്‌പെഷൽ (06430).- മാർച്ച് 23 മുതൽ  27 വരെ

  കൊല്ലം ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ അൺ റിസർവ്ഡ് സ്‌പെഷൽ (06425), തിരുവനന്തപുരം സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ അൺറിസർവ്ഡ് സ്‌പെഷ്യൽ (06435). -മാർച്ച് 22 മുതൽ  27 വരെ

നാഗർകോവിൽ-കൊച്ചുവേളി അൺറിസർവ്ഡ് സ്പെഷൽ (06428) മാർച്ച് 23 മുതൽ 27 വരെ.
കൊച്ചുവേളി-നാഗർകോവിൽ ജങ്ഷൻ അൺറിസർവ്ഡ് സ്പെഷൽ (06433) -മാർച്ച് 20 മുതൽ 27 വരെ.
കൊല്ലം ജങ്ഷൻ-ആലപ്പുഴ അൺറിസർവ്ഡ് സ്‌പെഷ്യൽ (06770), ആലപ്പുഴ- കൊല്ലം ജംഗ്‌ഷൻ അൺറിസർവ്ഡ് സ്‌പെഷ്യൽ (06771).-മാർച്ച് 23 മുതൽ 27 വരെ.

ഭാഗികമായി റദ്ദാക്കുന്ന സർവീസുകൾ ഇവയാണ്

തിരുവനന്തപുരം സെൻട്രൽ-തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22628)  -മാർച്ച് 22 മുതൽ 27 വരെ തിരുവനന്തപുരം സെൻട്രലിനും തിരുനെൽവേലിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും.

മാർച്ച് 18, 19, 25 തീയതികളിൽ പൂനെ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പൂനെ ജംഗ്ഷൻ-കന്യാകുമാരി എക്സ്പ്രസ് (16381) നാഗർകോവിൽ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

പൂനെ ജംഗ്ഷനിൽ നിന്നുള്ള ഇതേ ട്രെയിൻ സർവീസ് മാർച്ച് 20 മുതൽ 24 വരെ  കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.

കന്യാകുമാരി-പുണെ എക്‌സ്‌പ്രസ് (16382) മാർച്ച് 23 മുതൽ  27 വരെ കന്യാകുമാരിയിൽ നിന്നും പുറപ്പെടുന്നതിനു പകരം കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

മാർച്ച് 19 ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് (16526) നാഗർകോവിൽ ജംഗ്ഷനിൽ  യാത്ര അവസാനിപ്പിക്കും.

മാർച്ച് 20 മുതൽ  25 വരെ  ഇതേ കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് യാത്ര  കൊച്ചുവേളിയിൽ അവസാനിപ്പിക്കും.

കന്യാകുമാരി-കെഎസ്ആർ ബെംഗളൂരു എക്‌സ്പ്രസ് (16525) മാർച്ച് 22 മുതൽ  27 വരെ കന്യാകുമാരിക്ക്‌ പകരം കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.

പുനലൂർ-നാഗർകോവിൽ എക്‌സ്പ്രസ് (06639) മാർച്ച് 23 മുതൽ  27 വരെ പാറശ്ശാല വരെ    സർവീസ് നടത്തും.

നാഗർകോവിൽ ജംക്‌ഷൻ-കോട്ടയം എക്‌സ്പ്രസ് (16366) മാർച്ച് 23 മുതൽ 28 വരെ  നാഗർകോവിലിനും കൊല്ലത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ  കൊല്ലത്തു നിന്ന്  വൈകുന്നേരം 5.25 ന് പുറപ്പെടും.

വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ ഇവ

പുനലൂരിൽ നിന്ന് പുറപ്പെടുന്ന പുനലൂർ-മധുര എക്‌സ്‌പ്രസ് (16730) മാർച്ച് 23 മുതൽ 28   വരെ  നാഗർകോവിൽ ബൈപ്പാസ് സ്‌കിപ്പിംഗ് സ്റ്റോപ്പേജ് വഴി തിരിച്ചുവിടും.

മധുര-പുനലൂർ എക്‌സ്‌പ്രസ് (16729) മാർച്ച് 22 മുതൽ  27 വരെ നാഗർകോവിൽ ജംഗ്ഷനിൽ സ്റ്റോപ്പേജ് ഒഴിവാക്കി നാഗർകോവിൽ ബൈപാസ് വഴി ഓടും.

ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് (16127) മാർച്ച് 23 മുതൽ 26 വരെ  ഡിണ്ടിഗൽ, പൊള്ളാച്ചി, പാലക്കാട് വഴി  തിരിച്ചുവിടും. പൊള്ളാച്ചിയിലും പാലക്കാടും കൂടുതൽ സ്റ്റോപ്പേജ് അനുവദിക്കും.

ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് (16128) മാർച്ച് 23 മുതൽ 26 വരെ പാലക്കാട്, പൊള്ളാച്ചി, ഡിണ്ടിഗൽ വഴി  തിരിച്ചുവിടും.  പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പേജ് അനുവദിക്കും.

വീണ്ടും ഷെഡ്യൂൾ ചെയ്യുന്നു

നാഗർകോവിൽ ജംഗ്ഷൻ-ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് (12659) മാർച്ച് 24 ന് 1.15 മണിക്കൂർ വൈകി നാഗർകോവിൽ ജംഗ്ഷനിൽ നിന്ന് പുറപ്പെടും.  

Stay informed about the partial and full cancellations, diversions, and rescheduling of train services by Southern Railway due to track doubling work at Kanyakumari, Tamil Nadu. Find out which trains are affected and plan your journey accordingly.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version