ഐഎസ്ആർഒയുടെ റീയുസബിൾ ലോഞ്ചിംഗ് വെഹിക്കിളായ (RLV-Reusable Launch Vehicle)  പുഷ്പകിന്റെ രണ്ടാം ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. കർണാടക ചിത്രദുർഗയിലെ ഡിആർജിഒയുടെ (DRDO) എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ലോഞ്ചിങ്ങിന് സാക്ഷികളായി.

ചിനൂക് ഹെലികോപ്റ്ററിൽ നാലര കിലോമീറ്റർ ഉയരത്തിൽ നിന്ന് വിക്ഷേപണ വാഹനത്തെ വേർപ്പെടുത്തുകയായിരുന്നു. പേടകം സ്വയം ദിശമാറ്റി റൺവേയിൽ ലാന്റ് ചെയ്തു. റൺവേയിൽ നിന്ന് 4 കിലോമീറ്റർ ഉയരത്തിൽ സ്വയം നിയന്ത്രണം ഏറ്റെടുക്കുകയും ബ്രേക്ക് പാരച്യൂട്ടും ലാൻഡിംഗ് ഗിയർ ബ്രേക്കുകളും നോസ് വീൽ സ്റ്റിയറിംഗ് സംവിധാനവും കൃത്യമായി ഉപയോഗിച്ച് കൊണ്ടായിരുന്നു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച പുഷ്പകിന്റെ രണ്ടാമത്തെ ലാന്റിംഗ് പരീക്ഷണമാണിത്. കഴിഞ്ഞ വർഷമായിരുന്നു ആദ്യ പരീക്ഷണം നടത്തിയത്.
പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ഓൾ റോക്കറ്റ്, സിംഗിൾ സ്റ്റേറ്റ് ടു ഓർബിറ്റ് (SSTO) വെഹിക്കിളാണ് പുഷ്പക്. X-33 അഡ്വാൻസ്ഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ, X-34 ടെസ്റ്റ്ബെഡ് ടെക്നോളജി ഡെമോൺസ്ട്രേറ്റർ, അപ്ഗ്രേഡ് ചെയ് DC-XA ഫ്ലൈറ്റ് ഡെമോൺസ്ട്രേറ്റർ എന്നിവ പുഷ്പകിലുണ്ട്.
100 കോടി രൂപയ്ക്ക് മുകളിൽ ചെലവിലാണ് പുഷ്പക് പദ്ധതി നടപ്പാക്കുന്നത്. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റ്, ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് എന്നിവർ ചേർന്നാണ് ദൗത്യം സംഘടിപ്പിച്ചത്.

Isro’s latest triumph as the Reusable Launch Vehicle ‘Pushpak’ executes its flawless landing mission, marking a significant step towards revolutionizing space access and showcasing India’s prowess in space technology.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version