ദീർഘവീക്ഷണം കൂടിപ്പോയപ്പോൾ പാപ്പരായി പോയ പാവം ശതകോടീശ്വരനാണ് കിഷോർ ബിയാനി (Kishore Biyani). വല്ലാതെ കടം കയറിയ കിഷോർ ബിയാനി ബിസിനസുകളിൽ പലതും റിലയൻസിനും ആദിത്യ ബിർളാ ഗ്രൂപ്പിനും വിറ്റ് പൊതുമധ്യത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാപ്പരായ ബിയാനി വീണ്ടും വാർത്തകളിൽ ഇടംപിടിപ്പിച്ചിരിക്കുകയാണ്. അതും ഏവരെയും ഞെട്ടിച്ച് കൊണ്ട്.

ബൻസി മാൾ മാനേജ്മെന്റ് കമ്പനി ( Bansi Mall Management Company)യുടെ കടബാധ്യത ഒറ്റത്തവണ തീർപ്പാക്കുന്നതിന് 476 കോടി രൂപയാണ് കിഷോർ ബിയാനി കാനറാ ബാങ്കിന് (Canara Bank) വാഗ്ദാനം ചെയ്തത്. മുംബൈ ഹാജി അലിയിൽ പ്രവർത്തിക്കുന്ന സോബോ സെന്ററൽ മാളിന്റെ (SOBO Central Mall) ഉടമകളായ ബൻസി മാൾ മാനേജ്മെന്റ് കമ്പനിക്ക് 571 കോടി രൂപയുടെ കടബാധ്യതയാണ് ഉള്ളത്. ബാങ്കിന്റെ കൺസോർഷ്യത്തിന് മുന്നിലാണ് കിഷോർ ബിയാനി വാഗ്ദാനം മുന്നിൽവെച്ചത്. എന്നാൽ 475 കോടി രൂപയുടെ സെറ്റിൽമെന്റുമായി മുന്നോട്ട് വന്ന റൺവാൾ ഗ്രൂപ്പിന്റെ (Runwal Group) ലേലത്തിന് ബാങ്ക് അംഗീകാരം നൽകി ദിവസങ്ങൾക്ക് ശേഷമാണ് ബിയാനി മുന്നോട്ട് വന്നതെന്നാണ് റിപ്പോർട്ട്. നീക്കത്തിനെതിരേ ഡെബ്റ്റ്സ് റിക്കവറി ട്രിബ്യൂണലിനെ ബിയാനി സമീപിച്ചതായാണ് വിവരം. കടം സ്വയം അടച്ച് തീർക്കാമെന്ന് പറഞ്ഞാണ് ബിയാനി രംഗത്തെത്തിയത്. അതേസമയം റൺവാൾ ഗ്രൂപ്പ് നേരത്തെ തന്നെ 47.5 കോടി രൂപ കൊടുത്തിരുന്നു. ബിയാനി രംഗത്തെത്തിയതോടെ തുടർനടപടികൾ മരവിപ്പിച്ചിരിക്കുകയാണ്.
മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന മാളുകളിലൊന്നാണ് സോബോ മാൾ. കോവിഡ് വ്യാപനത്തിന് ശേഷം 1,50,000 ചതുരശ്ര അടിയുള്ള മാളിൽ വ്യാപാരം കുറഞ്ഞിരുന്നു. നിലവിൽ മക്ഡൊണാൾഡ്സ് മാത്രമാണ് മാളിൽ പ്രവർത്തിക്കുന്നത്. മാളിന്റെ നല്ലൊരു ഭാഗവും ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനിയാണ് ലീസിനെടുത്തിരിക്കുന്നത്.
പാന്റലൂൺ, ബിഗ്ബസാർ, ഫുഡ് ബസാർ, സെൻട്രൽ തുടങ്ങിയ ബ്രാൻഡുകൾക്ക് തുടക്കമിട്ട ബിയാനിക്ക് 24000 കോടി രൂപയെങ്കിലും കടമുണ്ടെന്നാണ് വിലയിരുത്തുന്നത്.

Retail mogul Kishore Biyani’s proposed ₹476 crore settlement to lenders for resolving the debt owed by Bansi Mall Management Co Pvt. Ltd. (BMMCPL), the entity behind Mumbai’s SOBO Central Mall, amid challenges and legal disputes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version