വാഹനങ്ങൾ പൊളിക്കാനും Tata

വാഹനങ്ങൾ പൊളിക്കുന്നതിനുള്ള പരിസ്ഥിതി സൗഹാർദ്ദ  സംവിധാനം Registered Vehicle Scrapping Facility – RVSF അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്.  ന്യൂഡൽഹിയിൽ ആരംഭിച്ച  റീസൈക്കിൾ വിത്ത് റെസ്പെക്ട് എന്ന പ്ലാന്റിൽ ഒരു വർഷം 18000 വാണിജ്യ-യാത്രാ വാഹനങ്ങൾ സ്ക്രാപ് ചെയ്തെടുക്കാം.

പരിസ്ഥിതി സൗഹാർദപരമായ പ്രോസസുകളിലൂടെ ആയിരിക്കും പ്രവർത്തനം. ലൈഫ് കഴിഞ്ഞ വാഹനങ്ങൾ  ഇവിടെ പൊളിച്ചു മാറ്റും. ജോഹർ മോട്ടോഴ്സുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടായിരിക്കും പ്രവർത്തനം. ടാറ്റയുടേത് മാത്രമല്ല,  എല്ലാ ബ്രാൻഡുകളുടെയും, എല്ലാവിധ പാസഞ്ചർ-കൊമേഷ്യൽ വാഹനങ്ങളും സ്ക്രാപ് ചെയ്യാൻ സാധിക്കുന്ന സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നത്.

ഇതിനു മുമ്പ് ജയ്പൂർ,ഭുവനേശ്വർ, സൂററ്റ്, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ടാറ്റ മോട്ടോഴ്സ് സ്ക്രാപ്പിങ് യൂണിറ്റുകൾ ആരംഭിച്ചിരുന്നു. ഇനിമുതൽ ഈ  പ്ലാന്റുകളിൽ പരിസ്ഥിതി സൗഹാർദപരമായ പ്രൊസസിങ്ങാണ് നടക്കുക. പൂർണമായും ഡിജിറ്റലൈസ്ഡ് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രാ-വാണിജ്യ വാഹനങ്ങൾ, സെൽടൈപ്, ലൈൻ ടൈപ് സ്ക്രാപ്പിങ് നടത്താനുള്ള സംവിധാനങ്ങളാണുള്ളത്.

വിവിധ വാഹനഘടകങ്ങൾ സുരക്ഷിതമായി പൊളിച്ചു മാറ്റാനുള്ള സുരക്ഷിതമായ ഡെഡിക്കേറ്റഡ് സ്റ്റേഷനുകളാണ് മറ്റൊരു സവിശേഷത. ടയറുകൾ, ബാറ്ററികൾ, ഇന്ധനം, ഓയിൽ, ലിക്വിഡ്, ഗ്യാസ് തുടങ്ങിയവയെല്ലാം ഇവിടെ വേർപ്പെടുത്തിയെടുക്കും.

പൊളിക്കാൻ കൊണ്ടുവരുന്ന വാഹനങ്ങൾ കർശന പരിശോധനകൾക്കും, ഡോക്യുമെന്റേഷനും വിധേയമാക്കും. പാസഞ്ചർ, കൊമേഷ്യൽ വാഹനങ്ങളുടെ ഘടനാപരമായതടക്കമുള്ള പ്രത്യേകതകൾ പരിഗണിച്ച് പ്രത്യേകം ഡിസൈൻ ചെയ്ത നടപടിക്രമങ്ങളിലൂടെയാണ് പൊളിച്ചു മാറ്റൽ നടക്കുക.


 
 വാഹനങ്ങൾ സ്ക്രാപ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ടാറ്റ മോട്ടോഴ്സ് ചെയ്തിരിക്കുന്നത് എന്ന് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഘ് പറഞ്ഞു.  

Tata Motors’ new Registered Vehicle Scrapping Facility (RVSF) in New Delhi, offering environmentally friendly processes for scrapping commercial and passenger vehicles. Learn about the partnership with Johar Motors and the innovative features of the facility.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version