സൊമാറ്റോ സ്ഥാപകന് സംരംഭക വധു

സൊമാറ്റോയുടെ ഡെലിവറി  ജീവനക്കാരുടെ യൂണിഫോം പച്ച നിറത്തിലുള്ളതാക്കി മാറ്റുവാനുള്ള തീരുമാനത്തിൽ നിന്നും സൊമാറ്റോ പിൻവാങ്ങിയെങ്കിലും  സൊമാറ്റോ സ്ഥാപകനും, സിഇഒയുമായ  ദീപീന്ദർ ഗോയൽ  തന്റെ വിവാഹ കാര്യത്തിൽ മുന്നോട്ടു തന്നെ പോയി. മെക്സിക്കൻ മോഡലും , സ്റ്റാർട്ടപ്പ് സംരംഭകയുമായ  ഗ്രെസിയ മുനോസുമായുള്ള ചിത്രം അടുത്തിടെ  ദീപീന്ദർ ഗോയൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതോടെയാണ് ഇരുവരും രണ്ടു മാസം മുമ്പ് വിവാഹിതരായ വിവരം പുറംലോകമറിഞ്ഞത്.  

മെക്സിക്കോയിൽ ജനിച്ച മോഡലും ടെലിവിഷൻ ഷോ അവതാരകയുമായ  ഗ്രെസിയ മുനോസ് ഇപ്പോൾ ഡൽഹിയിലാണ് താമസം. മുനോസ് ഇപ്പോൾ മോഡലിംഗിൽ നിന്ന് മാറി ആഡംബര ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തൻ്റെ സ്റ്റാർട്ടപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. വൈകാതെ തന്നെ ദീപീന്ദർ ഗോയലിന്റെ സൊമാറ്റോയുടെ പ്രവർത്തനങ്ങളിൽ പങ്കു ചേരുമെന്നാണ് സൂചന.

ദീപീന്ദർ ഗോയലിൻ്റെ രണ്ടാം വിവാഹമാണിത്, നേരത്തെ  കോളേജ് പ്രൊഫെസ്സർ ആയ കാഞ്ചൻ ജോഷിയെ വിവാഹം കഴിച്ചിരുന്നു. ഡൽഹി ഐഐടിയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. തുടർന്ന് ദീപീന്ദറും കാഞ്ചനും വിവാഹിതരായെങ്കിലും പിന്നീട് വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു.  

 ഒരു മോഡലെന്ന നിലയിൽ, ഗ്രെസിയ മുനോസ് നിരവധി ഫാഷൻ ഇവൻ്റുകളിൽ പങ്കെടുത്തിട്ടുണ്ട്.  2022 ലെ മെട്രോപൊളിറ്റൻ ഫാഷൻ വീക്കിലെ വിജയിയുമാണ്.

സൊമാറ്റോ   പുതുതായി ആരംഭിച്ച “പ്യുവർ വെജ് മോഡ്” സോഷ്യൽ മീഡിയയിൽ പ്രതികൂല  പ്രതികരണം നേരിട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ദീപീന്ദർ ഗോയൽ- ഗ്രീസിയ മുനോസിൻ്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്ത വന്നത് . “പ്യുവർ വെജ് ഫ്ലീറ്റിന്” പച്ച യൂണിഫോം നൽകുകയും എല്ലാ സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവുകളും സാധാരണ ചുവന്ന യൂണിഫോം ധരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തുകൊണ്ടുള്ള തീരുമാനം പ്രതികൂല പ്രതികരണങ്ങളെത്തുടർന്നു ദീപീന്ദർ ഗോയൽ പിൻവലിക്കുകയായിരുന്നു.

Zomato CEO Deepinder Goyal ties the knot with Mexican model and entrepreneur Grecia Munoz amidst controversies surrounding Zomato’s uniform policy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version