CNG യിൽ  പ്രവർത്തിക്കുന്ന ബജാജിന്റെ സി.എന്‍.ജി-പെട്രോള്‍ ഹൈബ്രിഡ് ബൈക്ക്  ജൂണിൽ നിരത്തിലെത്തും.

പ്രകൃതി സൗഹാര്‍ദമായ ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന ബജാജ് ഓട്ടോ   ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ എത്തിച്ച് ഈ ലക്ഷ്യം  ഉറപ്പിച്ചിരുന്നു. ഇതിനുപുറമെ, ജൂണിൽ സി.എന്‍.ജി. കരുത്തിലുള്ള ഇരുചക്ര വാഹനം എത്തിക്കാനുള്ള നീക്കത്തിലാണ് ബജാജ്.

110 സി.സി. മോഡലിനെ അടിസ്ഥാനമാക്കിയാണ് ബജാജിന്റെ സി.എന്‍.ജി. ബൈക്ക് ഒരുങ്ങുന്നത്.  സി.എന്‍.ജി. ബൈക്കുകളുടെ പ്രോട്ടോടൈപ്പുകള്‍ ഇതിനോടകം തന്നെ ബജാജ്  ഔറംഗബാദിലെ പ്ലാന്റിൽ പൂർത്തിയാക്കി കഴിഞ്ഞു.

സി.എന്‍.ജി-പെട്രോള്‍ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നാണ് വിവരം.   സി.എന്‍.ജിക്ക് പുറമെ, എല്‍.പി.ജി, എഥനോള്‍ ചേര്‍ന്ന ഇന്ധനങ്ങള്‍ എന്നിവയിലും ഇരുചക്ര വാഹനങ്ങളും ക്വാഡ്രിസൈക്കിളുകളും എത്തിക്കുന്നതും കമ്പനിയുടെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.



പ്രതിവര്‍ഷം 1.2 ലക്ഷം യൂണിറ്റ് സി.എന്‍.ജി. ബൈക്കുകളായിരിക്കും നിര്‍മിക്കുക. പന്ത് നഗറിലെ പ്ലാന്റിലും നിർമാണം ആരംഭിക്കുന്നതോടെ ശേഷി  രണ്ടുലക്ഷം വരെ ഉയരും.  ത്രീ വീലര്‍ ശ്രേണിയിലെ സി.എന്‍.ജി. വാഹനങ്ങളുടെ വില്‍പ്പനയുടെ 90 ശതമാനവും ബജാജ് ഓട്ടോയ്ക്ക് സ്വന്തമാണ്. ഈ പരമ്പര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുചക്ര വാഹനങ്ങളിലേക്കും നീങ്ങുന്നത്.

ബജാജ് ഓട്ടോ  ഇന്ധന സിഎൻജി മോട്ടോർസൈക്കിളുകളുടെ ഒരു പോർട്ട്‌ഫോളിയോ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അത്തരത്തിലുള്ള ആദ്യത്തെ ബൈക്ക് ജൂണിൽ വിപണിയിലെത്തുമെന്നും ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടർ രാജീവ് ബജാജ്   പറഞ്ഞു.

ബൈക്ക് സിഎൻജിയിൽ പ്രവർത്തിക്കുമെന്നും ജൂണിൽ നിരത്തിലെത്തുമെന്നും  അടുത്ത 5 വർഷത്തേക്ക് 5,000 കോടി രൂപയുടെ ബജാജ് ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി CSR സന്നദ്ധതയും പ്രഖ്യാപിച്ചു.

പുതിയ ബൈക്ക് മൈലേജ്  ആഗ്രഹിക്കുന്ന  ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു, സി.എന്‍.ജി-പെട്രോള്‍ ഹൈബ്രിഡ് ബൈക്ക് ആയതിനാൽ മറ്റു പെട്രോൾ ബൈക്കുകളേക്കാൾ വില ഒരൽപം കൂടുതലായിരിക്കും എന്ന സൂചനയുമുണ്ട്.

Bajaj Auto is set to launch its CNG-petrol hybrid bike in June, marking a milestone in eco-friendly transportation. Learn about Bajaj’s commitment to green initiatives and the upcoming release of their innovative two-wheeler.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version