പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇതുവരെ നേടിയത് 4 കോടി രൂപയുടെ പ്രീ സെയ്ൽ ആണ്.   കേരളത്തില്‍ മാത്രം  ഇതുവരെ വിറ്റത് 1.05 ലക്ഷം ടിക്കറ്റുകളാണ്. സംസ്ഥാനത്തെ പ്രീ സെയിൽ  ബുക്കിംഗിലൂടെ സിനിമ 1.75 കോടി രൂപ നേടിയതായിട്ടാണ് റിപ്പോർട്ട്.   ഈ മാസം 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

 കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നത്.   ബുക്കിംഗ് ആരംഭിച്ച് 12 മണിക്കൂറിൽ  63,116 ടിക്കറ്റുകളാണ് വിറ്റു പോയത്. 1.03 കോടി ഗ്രോസ് കളക്ഷനും ചിത്രം നേടിയിരുന്നു.  റിലീസിങ്ങിന് ഒരു ദിവസം ബാക്കി നിൽക്കെ പ്രീ സെയിൽ  ബുക്കിംഗിലൂടെ സിനിമ 1.75 കോടി രൂപ നേടിക്കഴിഞ്ഞു.

 പൃഥ്വിരാജ് കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രീ സെയില്‍ കണക്കാണിത്.  മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ബുക്ക് മൈ ഷോയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ആടുജീവിതം. ചിത്രം ബുക്കിംഗിൽ റെക്കോർഡ് ബ്രേക്ക് ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.  

 വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസ്സി ആണ്. ഹോളിവുഡ് നടന്‍ ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്.

160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് കാരണമാണ് സിനിമയുടെ ചിത്രീകരണം നീണ്ടുപോയത്.  

Discover the record-breaking pre-sale success of Prithviraj starrer Blessi’s Adujiweetham, with Rs 4 crore collected through advance ticket bookings. Directed by Blessy and featuring Hollywood actor Jimmy Jean-Louis, the film is generating massive anticipation across languages.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version