നെഞ്ചിടിപ്പേറ്റി സ്വർണവില കുതിക്കുന്നു

ദുഃഖവെള്ളി ദിനത്തിൽ പൊന്നിന് ചെയ്യാൻ പറ്റുന്നതൊക്കെ പൊന്ന് ചെയ്തു. കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷം രൂപ കടന്നു. സംസ്ഥാനത്ത്  ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ വെള്ളിയാഴ്ചത്തെ നിരക്കനുസരിച്ചു  50,400 രൂപ നൽകണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില അര ലക്ഷം  രൂപ കടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 130 രൂപ വർദ്ധിച്ച് 6,300 രൂപയിലേക്ക് എത്തി. ഒറ്റയടിക്ക്  1040 രൂപയാണ് പവന് കൂടിയത്.



ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് സ്വർണവില കൂടാൻ കാരണമായത്. വില കൂടുംതോറും  സ്വർണം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,225 ഡോളറായി വർധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 67,320 രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ മാർച്ച് 21-ാം തീയതിയാണ് അടുത്തിടെ സംസ്ഥാനത്ത് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് അന്ന് 2,200 ഡോളറിന് മുകളിലായിരുന്നു. മാര്‍ച്ച് ഒന്നിന് രേഖപ്പെടുത്തിയ പവന് 46,320 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.



ഉത്സവ, വിവാഹ സീസണ്‍ തുടങ്ങിയതാണ്  പ്രാദേശിക വിപണികളില്‍ സ്വര്‍ണവില കുതിക്കാനുള്ള കാരണം. ഈ മാസം തുടക്കം മുതല്‍ പ്രാദേശിക സ്വര്‍ണവില പടിപടിയായി വര്‍ധിക്കുകയാണ്.  

കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വര്‍ണവിലയിലുണ്ടായ വര്‍ധന 9.30 ശതമാനമാണ്. അതായത് 190.10 ഡോളര്‍. ആറു മാസത്തിനിടെ ആഗോള വിലയില്‍ 22.38 ശതമാനം (408.64%) വര്‍ധനയുണ്ടായി. ആഗോള വിപണികളിലെ വിലമാറ്റം ഡോളറിലായതിനാല്‍ തന്നെ നേരിയ ചലനങ്ങള്‍ പോലും പ്രാദേശിക വിപണികളില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കും. കഴിഞ്ഞ 10 വർഷത്തിനിടെ  സ്വർണ്ണത്തിന് മുപ്പതിനായിരത്തോളം രൂപയുടെ വർദ്ധനവാണുണ്ടായത്.

രൂപ- ഡോളർ നിരക്കിലെ ഏറ്റക്കുറച്ചിലും വിലവർദ്ധനവിന് കാരണമാണ്. യുഎസ് ഫെഡ് നിരക്കുകള്‍ കുറയ്ക്കാത്തതുകൊണ്ട് ഡോളര്‍ നിരക്ക് മുകളില്‍ തന്നെ തുടരുകയാണ്.  

ആഗോള ഓഹരി വിപണികള്‍ സ്ഥിരതയില്ലാത്ത തുടരുന്നത്  സ്വര്‍ണത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഫെഡ് നിരക്കുകള്‍ കുറയ്ക്കുന്നതോടെ   നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ ഇടിയും.  ഇതും  സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപം ആകര്‍ഷിക്കും. ഓഹരി വിപണികള്‍ കൂടി ഇടപെട്ടാൽ സ്വര്‍ണത്തിന്റെ വില ഇനിയും കൂടുകയല്ലാതെ  കുറയാൻ സാദ്ധ്യതകൾ വിരളമാണ്.

Learn about the historic rise in gold prices in Kerala, with one pavan of gold crossing half a lakh rupees for the first time. Explore the factors driving the increase and the implications for investors.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version